സേവനപാതയിൽ ഊർജമായി റവന്യു അവാർഡ്

ലഭിച്ച ഉദ്യോഗസ്ഥർക്ക് ഊർജവും കണ്ട് നിന്നവർക്ക് പ്രചോദനവുമായി റവന്യു അവാർഡ്. റവന്യു ദിനാഘോഷത്തോടെനുബന്ധിച്ച് റവന്യൂ, സർവേ ഭൂരേഖ വകുപ്പുകളിലെ മികച്ച ഉദ്യോഗസ്ഥർക്ക് നൽകുന്ന അവാർഡ് വിതരണ ചടങ്ങാണ് ആവേശഭരിതമായത്.
2023-24 വർഷത്തെ റവന്യു, സർവേ ഭൂരേഖ വകുപ്പുകളിലെ മികച്ച ജീവനക്കാർക്കും ഓഫീസുകൾക്കുമുള്ള റവന്യു അവാർഡുകൾ മുഖ്യമന്ത്രി പിണറായി വിജയൻ വിതരണം ചെയ്തു. മികച്ച ജില്ലാ കലക്ടർക്കുള്ള  പുരസ്കാരം തിരുവനന്തപുരത്തെ ജെറോമിക് ജോർജിന് ലഭിച്ചു. മികച്ച കളക്ടറേറ്റിനുള്ള അവാർഡ് തിരുവനന്തപുരം കലക്ടറേറ്റ് നേടി.

മികച്ച സബ് കളക്ടറായി തലശേരിയിലെ സന്ദീപ് കുമാർ, മികച്ച ആർ.ഡി.ഒയായി പാലക്കാട്ടെ ഡി.അമൃതവല്ലി എന്നിവരെയും മികച്ച റവന്യു ഡിവിഷണൽ ഓഫീസായി പാലക്കാടിനെയും തെരഞ്ഞെടുത്തു.

വിവിധ വിഭാഗങ്ങളിലെ ഡെപ്യൂട്ടി കലക്ടർമാർക്കുള്ള പുരസ്‌കാരം ആലപ്പുഴയിലെ എസ് സന്തോഷ് കുമാർ, കോഴിക്കോട്ടെ പി എൻ പുരുഷോത്തമൻ, പാലക്കാട്ടെ സച്ചിൻ കൃഷ്ണൻ, എറണാകുളത്തെ ഉഷ ബിന്ദുമോൾ, തിരുവനന്തപുരത്തെ ജേക്കബ് സഞ്ജയ് ജോൺ, യു ഷീജ ബീഗം  എന്നിവർക്ക് ലഭിച്ചു.

മറ്റ് പുരസ്കാരങ്ങൾ: മികച്ച തഹസിൽദാർ(ജനറൽ): വി കെ ഷാജി (സുൽത്താൻബത്തേരി), ബെന്നി മാത്യു (കാഞ്ഞിരപ്പള്ളി), എം കെ മനോജ് കുമാർ (പയ്യന്നൂർ), ജെ എൽ അരുൺ (നെയ്യാറ്റിൻകര). മികച്ച താലൂക്ക് ഓഫീസിനുള്ള പുരസ്‌കാരം തൃശൂർ സ്വന്തമാക്കി.
മികച്ച തഹസിൽദാർ (എൽ.ആർ): പി യു സിതാര  (മാനന്തവാടി), കെ എം സിമീഷ് സാഹു (മുകുന്ദപുരം). മികച്ച തഹസിൽദാർ (എൽ.ടി): ജയശ്രീ എസ് വാര്യർ (കോഴിക്കോട്), ആർ മുരളീധരൻ (പാലക്കാട്).
മികച്ച തഹസിൽദാർ (ആർ. ആർ): എം എസ് മുഹമ്മദ് ഷാഫി (കണയന്നൂർ). മികച്ച തഹസിൽദാർ ലാൻഡ് അക്വിസിഷൻ: കെ എസ് ഷിഹാനാസ് (തിരുവനന്തപുരം) എ സ്‌കിസി (കിഫ്ബി കോഴിക്കോട്). മികച്ച സ്പെഷ്യൽ തഹസിൽദാർ (ലാൻഡ് അസൈൻമെന്റ്): സി എസ് രാജേഷ് (തൃശൂർ). മികച്ച സ്പെഷ്യൽ തഹസിൽദാർ (എൽ എ എൻ എച്ച്): സി വല്ലഭൻ  (മഞ്ചേരി). സർവ്വെയും ഭൂരേഖയും വകുപ്പിലെ മികച്ച സേവനം കാഴ്ചവെച്ച ഓഫീസുകൾക്കും ജീവനക്കാർക്കുമുള്ള അവാർഡുകളും ഇതോടൊപ്പം വിതരണം ചെയ്തു.

error: Content is protected !!