ആലക്കോട് പാലം മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു

തളിപ്പറമ്പ്-കൂര്‍ഗ് റോഡില്‍ നിര്‍മിച്ച ആലക്കോട് പാലത്തിന്റെ ഉദ്ഘാടനം പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിര്‍വഹിച്ചു. അഡ്വ. സജീവ് ജോസഫ് എം എല്‍ എ അധ്യക്ഷത വഹിച്ചു.  ജോണ്‍ ബ്രിട്ടാസ് എംപി മുഖ്യാതിഥിയായി. ഇടുങ്ങിയ ആലക്കോട് പഴയപാലത്തിന് സമാന്തരമായാണ് 45 മീറ്റര്‍ നിളവും 11 മീറ്റര്‍ വീതിയുമുള്ള പുതിയ പാലം ഉന്നത നിലവാരത്തില്‍ നിര്‍മിച്ചത്. പാലത്തിന്റെ ഇരുഭാഗത്തും ഒന്നര മീറ്റര്‍ വീതിയില്‍ നടപ്പാതയുമുണ്ട്. 3.80 കോടി രൂപ ചെലവിലാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്.
പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ, അംഗം തോമസ് വക്കത്താനം, തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി എം കൃഷ്ണന്‍, വൈസ് പ്രസിഡണ്ട് പി പ്രേമലത, പഞ്ചായത്ത് പ്രസിഡണ്ടുമാരായ ജോജി കന്നിക്കാട്ട് (ആലക്കോട്), കെ എസ് ചന്ദ്രശേഖരന്‍ (ഉദയഗിരി), ബേബി ഓടംപള്ളി (നടുവില്‍), ആലക്കോട് പഞ്ചായത്ത് അംഗങ്ങളായ കെ പി സാബു, പി ആര്‍ നിഷമോള്‍, സാലി ജെയിംസ്, പൊതുമരാമത്ത് വകുപ്പ് പാലങ്ങള്‍ ഉത്തരമേഖല സൂപ്രണ്ടിങ് എഞ്ചിനീയര്‍ പി കെ രമ, എക്സിക്യൂട്ടിവ് എഞ്ചിനീയര്‍ കെ എം ഹരീഷ്, അസി. എക്സിക്യൂട്ടിവ് എഞ്ചിനീയര്‍ ജി എസ് ജോതി, സാജന്‍ കെ ജോസഫ്, ബാബു പള്ളിപ്പുറം, വി ജി സോമന്‍, വി വി അബ്ദുള്ള, ഡെന്നിസ് വാഴപ്പള്ളി, സി ജി ഗോപന്‍, വി എം മധു, രജേഷ് മാത്യു, മാത്യു ചാണാക്കാട്ടില്‍, ഫാ. മാണി ആട്ടേല്‍, കെ എം ഹരിദാസ്, അജിത്ത് വര്‍മ്മ, എന്‍ സുധീഷ് എന്നിവര്‍ പങ്കെടുത്തു. കാരാര്‍ ഏറ്റെടുത്ത് പൂര്‍ത്തിയാക്കിയ കെ വി പ്രിന്‍സിനെ അനുമോദിച്ചു.
error: Content is protected !!