മാധ്യമങ്ങൾ ആണോ സ്ഥാനാർത്ഥിയെ തീരുമാനിച്ചത്? തനിക്ക് നിർദ്ദേശം ലഭിച്ചിട്ടില്ലെന്ന് കെ സുധാകരൻ

കണ്ണൂരിൽ സ്ഥാനാർത്ഥി ആണെന്നുള്ള നിർദ്ദേശം തനിക്ക് ലഭിച്ചിട്ടില്ലെന്ന് കെ സുധാകരൻ. മാധ്യമങ്ങൾ ആണോ സ്ഥാനാർത്ഥിയെ തീരുമാനിച്ചതെന്നും കെ സുധാകരൻ ചോദിച്ചു. മറ്റ് ചോദ്യങ്ങളോട് കൂടുതല്‍ പ്രതികരിക്കാന്‍ കെ സുധാകരൻ തയാറായില്ല. കണ്ണൂര്‍ ലോക്‌സഭാ സീറ്റില്‍ കെപിസിസി അധ്യക്ഷനും സിറ്റിംഗ് എംപിയുമായ കെ സുധാകരന്‍ തന്നെ മത്സരിക്കുമെന്ന് വാർത്തകള്‍ പുറത്തു വന്നിരുന്നു.

സുധാകരനോട് കളത്തിലിറങ്ങാൻ എഐസിസിയാണ് നിർദേശിച്ചിരിക്കുന്നത്. കെപിസിസി പ്രസിഡണ്ട് സ്ഥാനവും എം പി പദവിയും ഒരുമിച്ചു കൊണ്ടുപോകുന്നതിലെ പ്രയാസം ചൂണ്ടിക്കാട്ടി ഇത്തവണ മത്സരിക്കാൻ ഇല്ലെന്നായിരുന്നു കെ സുധാകരന്റെ നിലപാട് എന്നാൽ പാർട്ടി ആവശ്യപ്പെട്ടാൽ മറിച്ചൊരു തീരുമാനവും ഉണ്ടാകില്ല.

ലോക്സഭയിലേക്ക് മത്സരിക്കാൻ ഇല്ലെങ്കിൽ സുധാകരന് രാജ്യസഭാ സീറ്റ് കൊടുക്കാൻ ഉള്ള ചർച്ചകൾ ഉണ്ടായിരുന്നു. എന്നാൽ നിലവിലെ സാഹചര്യത്തിൽ ലീഗിന് രാജ്യസഭാ സീറ്റ് കൊടുക്കും. ഇതും കെ സുധാകരനെ വീണ്ടും മത്സരിപ്പിക്കാൻ കാരണമാണ്. ലീഗ് അടക്കം ഘടകകക്ഷികൾക്കും താല്പര്യം കെ സുധാകരൻ മത്സരിക്കുന്നതിനോടാണ്.

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജനാണ് മത്സരരംഗത്തുള്ളത്. ഈ സാഹചര്യത്തിലാണ് കെ സുധാകരന്‍ തന്നെ മത്സരിക്കട്ടെയെന്ന തീരുമാനത്തില്‍ യുഡിഎഫ് എത്തിയത്.

error: Content is protected !!