എറണാകുളത്ത് യുവതിക്ക് മർദ്ദനം; ലോഡ്ജ് ഉടമ ഉൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ

എറണാകുളത്ത് ലോഡ്ജിൽ യുവതിക്ക് മർദ്ദനം. സംഭവത്തിൽ ലോഡ്ജ് ഉടമ ഉൾപ്പെടെ രണ്ടുപേർ അറസ്റ്റിലായി. എസ് ആർ എം റോഡിലുള്ള ബെൻ ടൂറിസ്റ്റ് ഹോമിൽ വച്ചാണ് യുവതിക്ക് മർദ്ദനമേറ്റത്. വാക്ക് തർക്കം മർദ്ദനത്തിൽ കലാശിക്കുകയായിരുന്നു. ലോഡ്ജ് ഉടമ ബെൻ ജോയ്, സുഹൃത്ത് ഷൈജു എന്നിവർ പിടിയിലായി. ഐപിസി 354 പ്രകാരം ഉടമക്കെതിരെ കേസ് എടുത്തു. പ്രതികളെ ഉടൻ കോടതിയിൽ ഹാജരാക്കും.

error: Content is protected !!