കണ്ണൂരിൽ ഇനി നടക്കുന്ന കളിയാരവങ്ങൾക്ക് നിത്യസാക്ഷിയായി മറഡോണ പ്രതിമയും

ഫുട്ബോൾ പ്രേമികളെ ആവേശത്തിലാഴ്ത്തി കണ്ണൂർ കോർപറേഷൻ ജവഹർ സ്റ്റേഡിയത്തിൽ സ്ഥാപിച്ച മറഡോണ പ്രതിമ മേയർ അഡ്വ. ടിഒ മോഹനൻ അനാച്ഛാദനം ചെയ്തു. മറഡോണ ഒരു പതിറ്റാണ്ടു മുൻപ് പതിനായിരങ്ങളെ പന്തുതട്ടി ആവേശം കൊള്ളിച്ച പവലിയനിലാണ് സ്മരണയ്ക്കായി പ്രതിമ സ്ഥാപിച്ചത്. കണ്ണൂരിൽ ഇനി നടക്കുന്ന കളിയാരവങ്ങൾക്ക് നിത്യസാക്ഷിയായി മറഡോണയുമുണ്ടാകും.ലോക ഫുട്‌ബോൾ ഇതിഹാസം ഡീഗോ മറഡോണ പന്ത് തട്ടിയ ഇന്ത്യയിലെ ഏക സ്റ്റേഡിയമാണ് ജവഹർ സ്റ്റേഡിയം. ആ ഓർമയ്ക്ക് വേണ്ടിയാണ് പ്രതിമ സ്ഥാപിച്ചത്. 8.5 അടി ഉയരമുള്ള സ്തൂപത്തിലാണ് എട്ടടി ഉയരമുള്ള മറഡോണയുടെ ഫൈബർ ഗ്ലാസിൽ തീർത്ത പ്രതിമ സ്ഥാപിച്ചത്. 150 കിലോ ഭാരമുള്ള ശില്പം നിർമിച്ചത് ചൊവ്വ സ്വദേശിയായ മനോജ് കുമാറാണ.

ചടങ്ങിൽ ഡെപ്യൂട്ടി മേയർ കെഷബീന ടീച്ചർ അധ്യക്ഷത വഹിച്ചു.ചടങ്ങിൽ കോർപ്പറേഷൻ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ എം പി രാജേഷ്, സുരേഷ് ബാബു എളയാവൂർ കൗൺസിലർമാരായ കുക്കിരി രാജേഷ്, കെപി റാഷിദ്, പിവി കൃഷ്ണകുമാർ, സിഎച്ച് അസീമ, കേരള ഫുട്‌ബോൾ അസോസിയേഷൻ ട്രഷറർ റെജിനോൾഡ് വർഗീസ്, ഡെപ്യൂട്ടി സെക്രട്ടറി മുഹമ്മദ് റഫീഖ്, കെവി ധനേഷ് തുടങ്ങിയവർ പങ്കെടുത്തു.

error: Content is protected !!