തിരുവനന്തപുരത്ത് ഒരുവയസുള്ള കുഞ്ഞിനെ അമ്മയുടെ സഹോദരി കിണറ്റിലെറിഞ്ഞ് കൊന്നു

കാട്ടാക്കടയിൽ ഒന്നര വയസ്സുകാരനെ അമ്മയുടെ സഹോദരി കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തി. ശ്രീകണ്ഠൻ, ബിന്ദു ദമ്പതികളുടെ മകൻ അനന്തൻ ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ബിന്ദുവിന്റെ സഹോദരി മഞ്ജുവിനെ വിളപ്പിൽശാല പൊലീസ് അറസ്റ്റ് ചെയ്തു. കാട്ടാക്കട കൊണ്ണിയൂർ സൈമൺ ന​ഗറിലാണ് സംഭവം.

അയൽവാസിയുടെ വീട്ടുമുറ്റത്തെ കിണറ്റിലാണ് മഞ്ജു കുഞ്ഞിനെ എറിഞ്ഞത്. സംഭവത്തിന് ശേഷം സമീപത്തുണ്ടായിരുന്ന തൊഴിലുറപ്പ് തൊഴിലാളികളോട് കുഞ്ഞിനെ എറിഞ്ഞ് കൊലപ്പെടുത്തിയതായി പറഞ്ഞു. തുടർന്ന് നാട്ടുകാർ പൊലീസിനെയും അ​ഗ്നിരക്ഷാ സേനയെയും വിവരമറിയിക്കുകയായിരുന്നു. യുവതിക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടെന്നാണ് പൊലീസ് പറയുന്നത്.

error: Content is protected !!