വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

പ്ലംബര്‍ കം ഓപ്പറേറ്റര്‍: പ്രായോഗിക പരീക്ഷ

ജില്ലയില്‍ ആരോഗ്യ വകുപ്പില്‍ പ്ലംബര്‍ കം ഓപ്പറേറ്റര്‍ (087/2021) തസ്തികയുടെ തെരഞ്ഞെടുപ്പിനായി 2023 ജൂലൈ ആറിന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്കുള്ള തൊഴില്‍ പ്രാവീണ്യം  തെളിയിക്കുന്നതിനുള്ള പ്രായോഗിക പരീക്ഷ ജനുവരി 19, 22, 23 തീയതികളില്‍ മലപ്പുറം ജില്ലയിലെ അരീക്കോട് ഗവ.ഐ ടി ഐയില്‍ നടത്തും. ഉദ്യോഗാര്‍ഥികള്‍ക്ക് ഒ ടി ആര്‍ പ്രൊഫൈലിലും എസ് എം എസ് മുഖേനയും അറിയിപ്പ് നല്‍കിയിട്ടുണ്ട്. ഉദ്യേഗാര്‍ഥികള്‍ ഹാള്‍ടിക്കറ്റ്, അസ്സല്‍ ഐ ഡി എന്നിവ സഹിതം ഹാജരാകണം.

പട്ടയ കേസുകള്‍ മാറ്റി

കൂത്തുപറമ്പ് ലാന്റ് ട്രിബ്യൂണലില്‍ ജനുവരി 11ന് നടത്താനിരുന്ന പട്ടയകേസുകളുടെ വിചാരണ മാര്‍ച്ച് 21ലേക്ക് മാറ്റിയതായി കൂത്തുപറമ്പ് എല്‍ ആര്‍ സ്പെഷ്യല്‍ തഹസില്‍ദാര്‍ അറിയിച്ചു. ഫോണ്‍: 0490 2365095.

മോട്ടോര്‍ വാഹന വകുപ്പ് സ്പെഷ്യല്‍ ഡ്രൈവ്

ആംബുലന്‍സുകളുടെ നിയമലംഘനം തടയാന്‍ മോട്ടോര്‍ വാഹന വകുപ്പ് സ്പെഷ്യല്‍ ഡ്രൈവ് നടത്തുന്നു. ജനുവരി 10 മുതല്‍ ഓപ്പറേഷന്‍ സേഫ്റ്റി ടു സേവ് ലൈഫ് എന്ന പേരിലാണ് സ്പെഷ്യല്‍ ഡ്രൈവ്. ആംബുലന്‍സുകളുടെ ദുരുപയോഗം, അനധികൃത സര്‍വ്വീസ്, അത്യാവശ്യഘട്ടങ്ങളിലല്ലാതെ അമിത വേഗത, അലക്ഷ്യമായ ഡ്രൈവിങ്, അനാവശ്യമായി ഹോണ്‍, സൈറണ്‍ എന്നിവ ഉപയോഗിക്കുക, മൃതദേഹം വഹിച്ചുകൊണ്ടുപോകുന്ന വാഹനങ്ങളില്‍ സൈറണ്‍, ഹോണ്‍ എന്നിവ ഉപയോഗിക്കുക, മദ്യം, മറ്റു ലഹരി പദാര്‍ഥങ്ങള്‍ എന്നിവ ഉപയോഗിച്ച് വാഹനമോടിക്കല്‍ തുടങ്ങിയ നിയമലംഘനങ്ങള്‍ കണ്ടെത്തുകയാണ് ലക്ഷ്യം. ഫോണ്‍: 0497 2700566.

ബോധവല്‍ക്കരണ സെമിനാര്‍

ഭൂജല വകുപ്പ് ജനുവരി 12ന് മാങ്ങാട്ടിടം ഗ്രാമപഞ്ചായത്ത് ഹാളില്‍ ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിക്കുന്നു. ജനപ്രതിനിധികള്‍, പൊതുജനങ്ങള്‍, വിദ്യാര്‍ഥികള്‍, സര്‍ക്കാര്‍ ജീവനക്കാര്‍ തുടങ്ങിയവര്‍ക്കാണ് ക്ലാസ് നല്‍കുന്നത്. നീര്‍ത്തടാധിഷ്ഠിത ജല പരിപാലനവും കൃത്രിമ ജല സംപോഷണ പദ്ധതികളും ജല ഗുണനിലവാര പരിശോധനകളും ശാസ്ത്രീയമായി പഠിക്കുന്നതിനും നടപ്പാക്കുന്നതിനുമാണ് ലക്ഷ്യമിടുന്നത്. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി സി ഗംഗാധരന്‍ ഉദ്ഘാടനം ചെയ്യും.  മണ്ണ് – ജല സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്ന വിഷയത്തില്‍ മണ്ണ് സംരക്ഷണ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ വി വി പ്രകാശനും ജല സുരക്ഷ എന്ന വിഷയത്തില്‍ ഭൂജല വകുപ്പ് ജില്ലാ ഓഫീസര്‍ ആന്റ് സീനിയര്‍ ഹൈഡ്രോളജിയോളജിസ്റ്റ് ബി ഷാബിയും ക്ലാസ് എടുക്കും.

ക്വിസ്, ഉപന്യാസ രചനാ മത്സരം 12ന്

ദേശീയ ഉപഭോക്തൃ അവകാശ ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ സപ്ലൈ ഓഫീസിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ക്കായി ക്വിസ്, ഉപന്യാസ രചന മത്സരം എന്നിവ സംഘടിപ്പിക്കുന്നു. ജനുവരി 12ന് രാവിലെ 10 മണി മുതല്‍ ചിറക്കല്‍ സര്‍വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിലാണ് മത്സരം നടക്കുക. ഹൈസ്‌കൂള്‍ വിഭാഗത്തിന് ഉപഭോക്തൃസംരക്ഷണ നിയമം എന്ന വിഷയത്തില്‍ ക്വിസും ഹയര്‍സെക്കണ്ടറി വിഭാഗത്തിന് ഉപന്യാസ രചനാ മത്സരവുമാണ് നടത്തുക. ഇ കൊമേഴ്സിന്റെയും ഡിജിറ്റല്‍ വ്യാപാരത്തിന്റെയും കാലഘട്ടത്തിലെ ഉപഭോക്തൃ സംരക്ഷണം എന്നാണ് ഉപന്യാസ രചനാ മത്സരത്തിന്റെ വിഷയം. മത്സരാര്‍ഥികള്‍ സ്‌കൂള്‍ മേലധികാരികളുടെ സമ്മത പത്രം ഹാജരാക്കണം. ഫോണ്‍: 04972700552, 8075993683, 9446345314.

ഇലക്ട്രിക്കല്‍ വയര്‍മാന്‍; എഴുത്തുപരീക്ഷ ജനുവരി 13ന്

കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസന്‍സിംഗ് ബോര്‍ഡിന്റെ ഇലക്ട്രിക്കല്‍ വയര്‍മാന്‍ എഴുത്തുപരീക്ഷ ജനുവരി 13ന് രാവിലെ 10 മണിക്ക് തളാപ്പ് ചിന്മയ മിഷന്‍ കോളേജില്‍ നടക്കും. ഹാള്‍ടിക്കറ്റോ നിരസന അറിയിപ്പോ ലഭിക്കാത്തവര്‍ ജില്ലാ ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറുടെ കാര്യാലയവുമായി ബന്ധപ്പെടുക. ഫോണ്‍: 04972 999201.

ഫിറ്റ്നസ് ട്രെയിനര്‍ കോഴ്സ്

പാലയാട് അസാപ് കേരള കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ഫിറ്റ്നസ് ട്രെയിനര്‍ കോഴ്സിന് അപേക്ഷ ക്ഷണിച്ചു. 17 വയസ് പൂര്‍ത്തിയായ എസ് എസ് എല്‍ സി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഫീസ് 13100 രൂപ. താല്‍പര്യമുള്ളവര്‍ https://asapkerala.gov.in/course/fitness-trainer/ എന്ന ലിങ്കില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 8075851148, 9633015813, 7907828369

ബോധവല്‍ക്കരണ സെമിനാര്‍ 19ന്

സൈനിക ക്ഷേമ വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയിലെ എല്ലാ വിമുക്തഭടന്‍മാര്‍ക്കും ആശ്രിതര്‍ക്കുമായി ജനുവരി 19ന് ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിക്കുന്നു. തലശ്ശേരി കൊളശ്ശേരിയിലെ വിമുക്തഭട ഭവനില്‍ രാവിലെ 10 മണി മുതലാണ് പരിപാടി.  ഫോണ്‍: 0497 2700069.

വിവരങ്ങള്‍ ലഭ്യമാക്കണം

രണ്ടാം ലോക മഹായുദ്ധ സേനാനികളുടെ വിവാഹം കഴിക്കാത്തതും വിധവകളും മറ്റ് സര്‍ക്കാര്‍ സഹായങ്ങളോ പെന്‍ഷനോ ലഭിക്കാത്തതും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നതുമായ പെണ്‍മക്കളുടെ വിവരങ്ങള്‍ ജനുവരി 18നകം സൈനിക ക്ഷേമ ഓഫീസില്‍ ലഭ്യമാക്കണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0497 2700069.

ക്വട്ടേഷന്‍

കണ്ണൂര്‍ ഡയറ്റ് ക്യാമ്പസിനകത്തെ 19 മരങ്ങള്‍ മുറിക്കുന്നതിനും മുറിച്ച മരങ്ങള്‍ ലേലം ചെയ്യുന്നതിനും ക്വട്ടേഷന്‍ ക്ഷണിച്ചു. ജനുവരി 16ന് വൈകിട്ട് അഞ്ച് മണി വരെ ക്വട്ടേഷന്‍ സ്വീകരിക്കും. ഫോണ്‍: 0490 2346658, 9495515824.

error: Content is protected !!