ഒന്നര വയസുള്ള കുഞ്ഞിനെ മർദ്ദിച്ച സംഭവം; അമ്മയും സുഹൃത്തും പോലീസ് കസ്റ്റഡിയിൽ

ഒന്നര വയസ്സുള്ള കുഞ്ഞിനെ മർദ്ദിച്ച സംഭവത്തിൽ അമ്മയും സുഹൃത്തും പോലീസ് കസ്റ്റഡിയിൽ. കുത്തിയതോട് പോലീസ് ആണ് ഇവരെ അർത്തുങ്കലിൽ നിന്നും കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞദിവസമാണ് ശരീരത്തിൽ ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെ അച്ഛന്റെ അടുത്ത് അമ്മയുടെ സുഹൃത്ത് എത്തിക്കുന്നത്. കുട്ടിയുടെ അച്ഛനുമായി പിണങ്ങി കഴിയുകയായിരുന്ന അമ്മ മറ്റൊരു ആൺ സുഹൃത്തിനൊപ്പമാന് താമസിച്ചിരുന്നത്.

ഇവരോടൊപ്പം ആണ് ഈ ഈ കുട്ടിയും താമസിച്ചിരുന്നത് കുട്ടിയെ അമ്മയും അമ്മയുടെ സുഹൃത്തും ചേർന്ന് മർദ്ദിക്കുകയായിരുന്നു എന്നാണ് കുട്ടിയുടെ അച്ഛൻ പോലീസിന് നൽകിയ മൊഴി. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്. പരിക്കേറ്റ കുട്ടി ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി ചികിത്സയിലാണ് ഇരുവർക്കും എതിരെ ജാമ്യമില്ല വകുപ്പ് പ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്. കസ്റ്റഡിയിലെടുത്ത പ്രതികളെ ചോദ്യം ചെയ്തതിനുശേഷം അറസ്റ്റിലേക്ക് നീങ്ങുമെന്നാണ് സൂചന.

error: Content is protected !!