ഐസിയു പീഡന കേസിൽ അച്ചടക്ക നടപടിയുമായി സർക്കാർ

ഐസിയു പീഡന കേസിൽ സർക്കാർ അച്ചടക്ക നടപടി. കോഴിക്കോട് മെഡിക്കൽ കോളേജ് ചീഫ് നഴ്സിംഗ് ഓഫീസർ സുമതി നഴ്സിംഗ് സൂപ്രണ്ട് ബെറ്റി ആൻറണി എന്നിവർക്കെതിരെയാണ് സർക്കാർ അച്ചനക്കനടപടി സ്വീകരിച്ചത്. ചീഫ് നഴ്സിംഗ് ഓഫീസറെ തിരുവനന്തപുരം എസ്എടി ആശുപത്രിയിലേക്കും നഴ്സിംഗ് സൂപ്രണ്ടിനെ കോന്നിയിലേക്കും സ്ഥലം മാറ്റി. പ്രശ്നം കൈകാര്യം ചെയ്യുന്നതിൽ ഇരുവർക്കും വീഴ്ച സംഭവിച്ചു എന്ന കണ്ടെത്തലിനെ തുടർന്നാണ് ഇരുവരെയും സ്ഥലം മാറ്റിയത്. നേരത്തെ കേസിൽ അഞ്ച് പേരെ സസ്പെന്റ് ചെയ്തിരുന്നു.

കഴിഞ്ഞ മാർച്ചിലാണ്‌ കേസിനാസ്പദമായ സംഭവം നടന്നത്. ശസ്ത്രക്രിയക്ക് ശേഷം അർധബോധാവസ്ഥയിലായിരുന്ന യുവതിയെ ആശുപത്രി ജീവനക്കാരൻ പീഡിപ്പിച്ചത്. ഈ സംഭവത്തിൻമേലാണ് ചീഫ് നഴ്സിംഗ് ഓഫീസർ സുമതി നഴ്സിംഗ് സൂപ്രണ്ട് ബെറ്റി ആൻറണി എന്നിവർക്കെതിരെ സർക്കാർ അച്ചനക്കനടപടി സ്വീകരിച്ചത്.

error: Content is protected !!