പമ്പയില്‍ വീണ്ടും കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു

പമ്പയിൽ വീണ്ടും കെഎസ്ആർടിസി ബസ്സിന് തീപിടിച്ചു. ആളുകളെ കയറ്റാൻ സ്റ്റാൻഡിലേക്ക് കൊണ്ടുവരുന്നതിനിടയിലാണ് ബസിന് തീപിടിച്ചത്. അപകട സമയത്ത് ഡ്രൈവറും കണ്ടക്ടറും മാത്രമാണ് ബസിലുണ്ടായിരുന്നത്. ഇവർ ബസിൽ‌ നിന്ന് ചാടി രക്ഷപ്പെട്ടു. ബസിലെ സീറ്റുകൾ പൂർണമായി കത്തി നശിച്ചു.

സംഭവത്തിൽ ആർക്കും പരിക്കുകൾ ഇല്ല. തീപിടിച്ച ഉടനെ ബസ്സിൽനിന്നും വലിയ രീതിയിൽ പുക ഉയരുകയായിരുന്നു. തൊട്ടടുത്തുള്ള പമ്പ ഫയർ സ്റ്റേഷനിൽ നിന്ന് അ​ഗ്നിശമന സേന എത്തി തീ അണച്ചു. കഴിഞ്ഞദിവസവും സമാനരീതിയിൽ കെഎസ്ആർടിസി ബസിന് തീ പിടിച്ചിരുന്നു. ലോ ഫ്ലോർ ബസ്സിനാണ് കഴിഞ്ഞ ദിവസം തീപിടിച്ചിരുന്നത്.

error: Content is protected !!