കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

അന്തർ സർവകലാശാലാ കലോത്സവം; പങ്കെടുത്ത മുഴുവൻ വിദ്യാർത്ഥികൾക്കും നേട്ടവുമായി കണ്ണൂർ സർവകലാശാല

ആന്ധ്രാ സർവകലാശാലയിൽ വച്ച് നടന്ന അന്തർ സർവകലാശാലാ സൗത്ത് സോൺ കലോത്സവത്തിൽ പങ്കെടുത്ത മുഴുവൻ വിദ്യാർത്ഥികൾക്കും നേട്ടവുമായി കണ്ണൂർ സർവകലാശാല. പന്ത്രണ്ട് ഇനങ്ങളിലായി പങ്കെടുത്ത പതിനാല് വിദ്യാർത്ഥികളാണ് ഗ്രൂപ്പ് ഇനങ്ങളിലുൾപ്പെടെ വിജയിച്ചത്. വെസ്റ്റേൺ ഗ്രൂപ്പ് സോങ്, ക്ലേ മോഡലിങ്ങ്, പെയിന്റിങ്, പോസ്റ്റർ രചന, ക്വിസ് ഇംഗ്ലീഷ്, വെസ്റ്റേൺ ഇൻസ്ട്രുമെന്റ് മ്യൂസിക് എന്നിങ്ങനെ ആറ് ഇനങ്ങളിലും വിജയിച്ചാണ് പതിനാല് വിദ്യാർത്ഥികളും പഞ്ചാബിൽ വച്ചുനടക്കുന്ന ദേശീയ സർവകലാശാലാ കലോത്സവത്തിന് പങ്കെടുക്കാൻ യോഗ്യത നേടിയത്.

  • വെസ്റ്റേൺ ഗ്രൂപ്പ് സോങ് (രണ്ടാം സ്ഥാനം)

  1. നകുൽ എസ് കുമാർ (ഡോൺ ബോസ്‌കോ ആർട്സ് ആന്റ് സയൻസ് കോളേജ്, അങ്ങാടിക്കടവ്)

  2. ആയിഷ ഹാനീം (ഡോൺ ബോസ്‌കോ ആർട്സ് ആന്റ് സയൻസ് കോളേജ്, അങ്ങാടിക്കടവ്)

  3. എൽട്ടൺ ഫെർമിൻ (ഡോൺ ബോസ്‌കോ ആർട്സ് ആന്റ് സയൻസ് കോളേജ്, അങ്ങാടിക്കടവ്)

  4. ദേവിക ഷാജി (ഡോൺ ബോസ്‌കോ ആർട്സ് ആന്റ് സയൻസ് കോളേജ്, അങ്ങാടിക്കടവ്)

  5. ഹരിത രാജേഷ്, (നിർമ്മലഗിരി കോളേജ്, കൂത്തുപറമ്പ്)

  6. സയന പി വി (നിർമ്മലഗിരി കോളേജ്, കൂത്തുപറമ്പ്)

  7. ചൈതന്യ മോഹൻ (നിർമ്മലഗിരി കോളേജ്, കൂത്തുപറമ്പ്)

  8. ജൊഹാൻ റെക്സ് (സെന്റ് ജോസഫ് കോളേജ്, പിലാത്തറ)

  9. കുര്യൻ ജോസഫ് (സൈനബ് മെമ്മോറിയൽ ബി എഡ് കോളേജ്, ചെർക്കള)

  • ക്ലേ മോഡലിങ്ങ് (മൂന്നാം സ്ഥാനം)

അവിനാശ് പി വി (സെന്റ് പയസ് ടെൻത്ത് കോളേജ്, രാജപുരം)

  • പെയിന്റിങ് (മൂന്നാം സ്ഥാനം)

അക്ഷയ ഷമീർ (എസ് എൻ കോളേജ്, കണ്ണൂർ)

  • പോസ്റ്റർ രചന (രണ്ടാം സ്ഥാനം)

അക്ഷയ ഷമീർ (എസ് എൻ കോളേജ്, കണ്ണൂർ)

  • ക്വിസ് ഇംഗ്ലീഷ് (മൂന്നാം സ്ഥാനം)

നിവേദ്‌ കെ (ഗവണ്മെന്റ് ബ്രണ്ണൻ കോളേജ്, തലശ്ശേരി)

അഭിനവ് മനോജ് (ഗവണ്മെന്റ് ബ്രണ്ണൻ കോളേജ്, തലശ്ശേരി)

സഞ്ജിത്ത്‌ കെ ടി (ഗവണ്മെന്റ് ബ്രണ്ണൻ കോളേജ്, തലശ്ശേരി)

  • വെസ്റ്റേൺ ഇൻസ്ട്രുമെന്റ് മ്യൂസിക് (രണ്ടാം സ്ഥാനം)

നകുൽ എസ് കുമാർ (ഡോൺ ബോസ്‌കോ ആർട്സ് ആന്റ് സയൻസ് കോളേജ്, അങ്ങാടിക്കടവ്)

ആന്ധ്രാ സർവകലാശാലയിൽ വച്ച് നടന്ന അന്തർ സർവകലാശാലാ സൗത്ത് സോൺ കലോത്സവത്തിൽ പങ്കെടുത്ത കണ്ണൂർ സർവകലാശാലാ ടീമംഗങ്ങൾ

റിസർച്ച് അസിസ്റ്റന്റ് ഒഴിവ് 

കണ്ണൂർ സർവകലാശാലയുടെ പരിസ്ഥിതി പഠനവകുപ്പിൽ സീഡ് മണി റിസർച്ച് പ്രോജക്ടിന്റെ ഭാഗമായി ഒരു റിസർച്ച് അസിസ്റ്റന്റ് തസ്തികയിലേക്ക് നിയമനം നടത്തും. പരിസ്ഥിതിശാസ്ത്രം, ക്ലൈമറ്റ് ചേഞ്ച്‌, ബോട്ടണി, ഫോറസ്ട്രി, ഡിസാസ്റ്റർ മാനേജ്മെന്റ്  എന്നിവയിലേതെങ്കിലുമുള്ള ബിരുദാനന്തര ബിരുദമാണ് വിദ്യാഭ്യാസ യോഗ്യത. ഇന്റർവ്യൂ ഈ മാസം 19ന് രാവിലെ 10.30 ന് പഠനവകുപ്പിൽ വെച്ച് നടത്തുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് സർവകലാശാല വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ: 9946349800, 9746602652

പ്രായോഗിക പരീക്ഷകൾ

കണ്ണൂർ സർവകലാശാലയുടെ ബി ടെക് (സപ്ലിമെന്ററി – മേഴ്‌സി ചാൻസ് – 2007 മുതൽ 2014 അഡ്മിഷൻ) വിദ്യാർത്ഥികളുടെ ഏഴാം സെമസ്റ്റർ (നവംബർ 2022), ആറാം സെമസ്റ്റർ (ഏപ്രിൽ 2023) കമ്പ്യൂട്ടർ സയൻസ് എഞ്ചിനീയറിംഗ്, ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് ബ്രാഞ്ചുകളുടെ  പ്രായോഗിക പരീക്ഷകൾ 2024  ജനുവരി 16  മുതൽ 24  വരെ തീയതികളിൽ  കണ്ണൂർ ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജിൽ  വച്ച് നടത്തുന്നതാണ് . വിശദമായ ടൈംടേബിളുകൾ സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്. പ്രയോഗിക പരീക്ഷകൾക്ക് രജിസ്റ്റർ ചെയ്ത  വിദ്യാർത്ഥികൾ പരീക്ഷക്ക് മുന്നോടിയായി ലബോറട്ടറി പരിചയപ്പെടുന്നതിനായി കണ്ണൂർ ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജുമായി ബന്ധപ്പെടാവുന്നതാണ്.

എഫ് വൈ യു ജി പി; സിലബസ് പരിഷ്കരണം ഫെബ്രുവരി പകുതിയോടുകൂടി 

2024 – 25 അക്കാദമിക വർഷം കണ്ണൂർ സർവകലാശാലയിൽ നടപ്പിലാക്കുന്ന നാലുവർഷ ബിരുദ പ്രോഗ്രാമിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ശില്പശാലകൾ ജനുവരിയിൽ പൂർത്തിയാക്കും. അറുപതിലധികം വിഷയങ്ങളിലായി സംഘടിപ്പിക്കുന്ന ശില്പശാലകൾ ജനുവരി 15 മുതൽ 17 വരെ, ജനുവരി 22 – 23 എന്നിങ്ങനെ രണ്ടു ഘട്ടങ്ങളായാണ് പൂർത്തിയാക്കുക. പഠന ബോർഡിന്റെ അഭാവത്തിൽ പ്രത്യേകം ചേർന്ന അഡ്‌ഹോക്ക് കമ്മിറ്റിയിലെ അംഗങ്ങൾ, കരിക്കുലം കമ്മിറ്റി അംഗങ്ങൾ, വിഷയ വിദഗ്ദർ തുടങ്ങിയവർ ചേർന്നാണ് ശില്പശാലകൾ സംഘടിപ്പിക്കുന്നത്. കണ്ണൂർ സർവകലാശാലയുടെ താവക്കര ക്യാമ്പസ്, മങ്ങാട്ടുപറമ്പ ക്യാമ്പസ്, പാലയാട് ക്യാമ്പസ്, മഞ്ചേശ്വരം ക്യാമ്പസ്, പയ്യന്നൂർ ക്യാമ്പസ്, കൃഷ്ണമേനോൻ സ്മാരക വനിതാ കോളേജ്, തോട്ടട എസ് എൻ കോളേജ്, ഗവണ്മെന്റ് ബ്രണ്ണൻ കോളേജ് തലശ്ശേരി, നെഹ്‌റു ആർട്സ് ആന്റ് സയൻസ് കോളേജ് കാഞ്ഞങ്ങാട്, നിർമ്മലഗിരി കോളേജ് കൂത്തുപറമ്പ്, ഗവണ്മെന്റ് കോളേജ് കാസർഗോഡ്, ലാസ്യ കോളേജ് എന്നിവിടങ്ങളിലായാണ് ശില്പശാലകൾ സംഘടിപ്പിക്കുന്നത്. ശില്പശാലകൾ സംഘടിപ്പിച്ച് ഫെബ്രുവരി പകുതിയോടുകൂടി സിലബസ് പരിഷ്കരണം പൂർത്തിയാക്കാനാണ് സർവകലാശാല ലക്ഷ്യമിടുന്നത്.

error: Content is protected !!