കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

റിസർച്ച് അസിസ്റ്റന്റ് ഒഴിവ് 

  • കണ്ണൂർ സർവകലാശാലയുടെ പരിസ്ഥിതി പഠനവകുപ്പിൽ സീഡ് മണി റിസർച്ച് പ്രോജക്ടിന്റെ ഭാഗമായി ഒരു റിസർച്ച് അസിസ്റ്റന്റ് തസ്തികയിലേക്ക് നിയമനം നടത്തും. പരിസ്ഥിതിശാസ്ത്രത്തിലുള്ള ബിരുദാനന്തര ബിരുദമാണ് വിദ്യാഭ്യാസ യോഗ്യത. ഇന്റർവ്യൂ ഈ മാസം 12ന് രാവിലെ 11ന് പഠനവകുപ്പിൽ വെച്ച് നടത്തുന്നതാണ്. ഫോൺ: 9946349800, 9746602652

  • കണ്ണൂർ സർവകലാശാലയുടെ ഐടി പഠനവകുപ്പിലെ സീഡ് റിസർച്ച് അസിസ്റ്റൻറ് ഒഴിവിലേക്ക് നിയമനത്തിനായുള്ള വാക്ക് ഇൻ ഇന്റർവ്യൂ ജനുവരി 12ന് വെള്ളിയാഴ്ച നടക്കും. എം എസ് സി കമ്പ്യൂട്ടർ സയൻസ്/ എം സി എ/ എം എസ് സി ഫിസിക്സ്/ എം എസ് സി മാത്‍സ്/ എം ടെക് കമ്പ്യൂട്ടർ സയൻസ്/ എം ടെക് ഇലക്ട്രോണിക്സ് എന്നിവയിൽ ഏതെങ്കിലും യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം ജനുവരി 12 രാവിലെ 11 മണിക്ക് മാങ്ങാട്ടുപറമ്പ് ക്യാമ്പസിൽ പ്രവർത്തിക്കുന്ന ഐടി പഠനവകുപ്പിൽ എത്തിച്ചേരണം. ഫോൺ: 9447217092, 9544243052

  • കണ്ണൂർ സർവകലാശാല ഭൂമിശാസ്ത്ര വകുപ്പിൽ സ്റ്റാർട്ടപ്പ് ഗ്രാന്റ് റിസർച്ച് പ്രോജക്ടിന്റെ ഭാഗമായി റിസർച്ച് അസിസ്റ്റന്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നു. യോഗ്യത  എം എസ് സി ജ്യോഗ്രഫി. ജിയോ ഇൻഫോമാറ്റിക്സിൽ  പ്രാവീണ്യം അഭികാമ്യം. ഇന്റർവ്യൂ ജനുവരി 11 രാവിലെ 11 മണിക്ക് പഠന വകുപ്പിൽ. ഫോൺ: 04972806400, 9447085046

സ്പോട്ട് അഡ്മിഷൻ

കണ്ണൂർ സർവകലാശാലയുടെ പയ്യന്നൂർ ക്യാമ്പസിലെ ജ്യോഗ്രഫി പഠനവകുപ്പിൽ ആരംഭിക്കുന്ന പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ കോഴ്സ് ഇൻ ജിയോഇൻഫോമാറ്റിക്സ് ഫോർ സ്പേഷ്യൽ പ്ലാനിങ് പ്രോഗ്രാമിലേക്കുള്ള സ്പോട്ട് അഡ്മിഷൻ ജനുവരി 11ന് നടക്കും. താല്പര്യമുള്ളവർ അന്നേദിവസം ആവശ്യമായ രേഖകൾ സഹിതം പഠനവകുപ്പിൽ എത്തിച്ചേരേണ്ടതാണ്.

കണ്ണൂർ സർവകലാശാല യൂണിയൻ കലോത്സവം സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം 

ഫെബ്രുവരി ആദ്യവാരം മുന്നാട് പീപ്പിൾസ് കോ ഓപ്പറേറ്റീവ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ വച്ച് നടക്കുന്ന കണ്ണൂർ സർവകലാശാല യൂണിയൻ കലോത്സവത്തിന്റെ സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ. സിജി മാത്യു നിർവ്വഹിച്ചു. കലോത്സവത്തിന്റെ ഓൺലൈൻ രജിസ്‌ട്രേഷൻ പോർട്ടലിന്റെ ഉദ്ഘാടനം സർവകലാശാലാ വിദ്യാർത്ഥിക്ഷേമവിഭാഗം ഡയറക്ടർ ഡോ. ടി പി നഫീസാ ബേബി നിർവഹിച്ചു. സംഘാടക സമിതി വർക്കിങ് ചെയർപേഴ്‌സൺ ഇ പദ്മാവതി, കൺവീനർ വിപിൻരാജ് പായം, ജനറൽ കൺവീനർ പ്രതീക്, പ്രോഗ്രാം കമ്മിറ്റി കൺവീനർ വിഷ്ണു ചേരിപ്പാടി, സർവകലാശാല യൂണിയൻ ഭാരവാഹികളായ സൂര്യജിത്ത്, ഫവാസ് എന്നിവർ പങ്കെടുത്തു.

error: Content is protected !!