കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

റിസർച്ച് അസിസ്റ്റന്റ് ഒഴിവ് 

  • കണ്ണൂർ സർവകലാശാലയുടെ പരിസ്ഥിതി പഠനവകുപ്പിൽ സ്റ്റാർട്ട് അപ്പ് ഗ്രാന്റ് റിസർച്ച് പ്രോജക്ടിന്റെ ഭാഗമായി ഒരു റിസർച്ച് അസിസ്റ്റന്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നു. യോഗ്യത: എം എസ് സി എൻവയോൺമെന്റൽ സയൻസ്, എം എസ് സി കെമിസ്ട്രി, എം എസ് സി നാനോസയൻസ് & ടെക്നോളജി. നാനോ മെറ്റീരിയൽ ഉണ്ടാക്കാൻ ഉള്ള പരിജയം അഭികാമ്യം. ഇന്റർവ്യൂ ഈ മാസം 11 ന് രാവിലെ 10 മണിക്ക്  പഠനവകുപ്പിൽ വെച്ച് നടത്തുന്നതാണ്. ഫോൺ 9746602652, 9946349800

  • കണ്ണൂർ സർവകലാശാലയുടെ സ്വാമി ആനന്ദ തീർത്ഥ ക്യാമ്പസിലെ സ്കൂൾ ഓഫ് കെമിക്കൽ സയൻസിൽ സീഡ് മണി റിസർച്ച് പ്രോജക്ടിന്റെ ഭാഗമായി ഒരു റിസർച്ച് അസിസ്റ്റന്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നു. എം എസ് സി  കെമിസ്ട്രി/ നാനോ സയൻസ് ആൻഡ് നാനോ ടെക്നോളജി ബിരുദാനന്തര ബിരുദമാണ് വിദ്യാഭ്യാസ യോഗ്യത. ഇന്റർവ്യൂ ഈ മാസം 19ന് രാവിലെ 10 മണിക്ക് പഠനവകുപ്പിൽ വെച്ച് നടത്തുന്നതാണ്. ഫോൺ: 9447956884, 8921212089.

പുനർമൂല്യനിർണ്ണയ ഫലം

മൂന്നാം വർഷ  ബി എ/  ബി കോം/  ബി ബി എ/ ബി എസ് സി/  ബി സി എ (വിദൂര വിദ്യാഭ്യാസം) സപ്ലിമെന്ററി, മാർച്ച് 2023 പരീക്ഷകളുടെ പുനർമൂല്യനിർണ്ണയ ഫലം സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്. ഗ്രേഡ്/ ഗ്രേഡ് പോയിന്റ് മാറ്റമുള്ള പക്ഷം, വിദ്യാർത്ഥികൾ റിസൾട്ട് മെമ്മോയുടെ ഡൌൺലോഡ് ചെയ്ത പകർപ്പും അസ്സൽ ഗ്രേഡ് കാർഡും സഹിതം ബന്ധപ്പെട്ട ടാബുലേഷൻ സെക്ഷനിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്.

ഹാൾ ടിക്കറ്റ്

10.01.2024 നു ആരംഭിക്കുന്ന  അഫിലിയേറ്റഡ് കോളേജുകളിലെയും ഐ ടി എഡ്യൂക്കേഷൻ സെന്ററുകളിലെയും ഒന്നാം സെമസ്റ്റർ എം സി എ  (റെഗുലർ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), നവംബർ 2023 പരീക്ഷകളുടെ ഹാൾ ടിക്കറ്റ് സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.

error: Content is protected !!