കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

പരീക്ഷാഫലം

കണ്ണൂർ സർവകലാശാല പഠന വകുപ്പിലെ മൂന്നാം സെമസ്റ്റർ എം എസ് സി അപ്ലൈഡ് സുവോളജി (സി ബി സി എസ് എസ് – റെഗുലർ, 2022 അഡ്മിഷൻ) നവംബർ 2023 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. ഉത്തരക്കടലാസുകളുടെ പുന:പരിശോധന/ സൂക്ഷ്മ പരിശോധന/ ഫോട്ടോകോപ്പി എന്നിവയ്ക്ക് ജനുവരി 17ന് വൈകുന്നേരം 5 മണി വരെ അപേക്ഷിക്കാം.

ഹാൾടിക്കറ്റ്

അഫിലിയേറ്റഡ് കോളേജുകളിലെ 09.01.2024 ന്  ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ ബിരുദം (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് – മേഴ്‌സി ചാൻസ് ഉൾപ്പെടെ) നവംബർ 2023 പരീക്ഷകളുടെ നോമിനൽ റോളുകളും ഹാൾടിക്കറ്റും സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.

റിസർച്ച് അസിസ്റ്റന്റ് ഒഴിവ് 

കണ്ണൂർ സർവകലാശാലയുടെ പരിസ്ഥിതി പഠനവകുപ്പിൽ സ്റ്റാർട്ട് അപ്പ് ഗ്രാന്റ് റിസർച്ച് പ്രോജക്ടിന്റെ ഭാഗമായി ഒരു റിസർച്ച് അസിസ്റ്റന്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നു. യോഗ്യത: എം എസ് സി എൻവയോൺമെന്റൽ സയൻസ്, എം എസ് സി കെമിസ്ട്രി, എം എസ് സി നാനോസയൻസ് & ടെക്നോളജി. നാനോ മെറ്റീരിയൽ ഉണ്ടാക്കാൻ ഉള്ള പരിച്ചയം അഭികാമ്യം. ഇന്റർവ്യൂ ഈ മാസം 11 ന് രാവിലെ 10 മണിക്ക്  പഠനവകുപ്പിൽ വെച്ച് നടത്തുന്നതാണ്. ഫോൺ 9746602652, 9946349800

error: Content is protected !!