പിലാത്തറ ബസ്റ്റാന്റിന് സമീപത്തെ മാലിന്യം നീക്കി; ഇനി ടൂവീലര്‍ പാര്‍ക്കിങ് കേന്ദ്രം

പിലാത്തറ ബസ്റ്റാന്റിന് സമീപത്തെ കെട്ടിടങ്ങള്‍ക്കിടയിലെ കാട് നിറഞ്ഞ മാലിന്യ കൂമ്പാരം നീക്കി ടൂ വീലര്‍ പേ പാര്‍ക്കിങ് കേന്ദ്രം ഒരുക്കി. ചെറുതാഴം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം ശ്രീധരന്‍ ഉദ്ഘാടനം ചെയ്തു. ഇവിടെ മാലിന്യം തള്ളുന്നത് പതിവായിരുന്നു. പല തവണ വൃത്തിയാക്കിയെങ്കിലും അത് തുടര്‍ന്നു. ഇതോടെയാണ് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഇവ നീക്കം ചെയ്ത് ചുറ്റും വേലികെട്ടി പേ പാര്‍ക്കിംഗ് കേന്ദ്രമാക്കിയത്. ഹരിത കര്‍മ സേനയുടെ നേതൃത്വത്തിലാണ് കേന്ദ്രത്തിന്റെ പ്രവര്‍ത്തനം. നൂറോളം ഇരുചക്ര വാഹനങ്ങള്‍ ഇവിടെ പാര്‍ക്ക് ചെയ്യാനാകും.

 

error: Content is protected !!