തീപിടിത്തിൽ നിന്ന് രക്ഷപ്പെടാൻ കെട്ടിടത്തിന്റെ രണ്ടാം നിലയിൽ നിന്ന് ചാടി; പെൺകുട്ടിക്ക് ദാരുണാന്ത്യം

തീപിടിത്തിൽ നിന്ന് രക്ഷപ്പെടാൻ കെട്ടിടത്തിന്റെ രണ്ടാം നിലയിൽ നിന്ന് ചാടിയ 13 കാരിക്ക് ദാരുണാന്ത്യം. മധ്യപ്രദേശിലെ സാഗർ നഗരത്തിൽ ഞായറാഴ്ചയാണ് സംഭവം. താൻ താമസിച്ചിരുന്ന കെട്ടിടത്തിന്റെ താഴത്തെ നിലയിൽ തീ പടരുന്നത് കണ്ട് ഭയന്ന പെൺകുട്ടി രണ്ടാം നിലയിൽ നിന്ന് ചാടുകയായിരുന്നു.

എയ്ഞ്ചൽ ജെയിൻ എന്ന പെൺകുട്ടിയാണ് മരിച്ചത്. വീഴ്ചയിൽ ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ കുട്ടിയുടെ സഹോദരനും അമ്മയ്ക്കും പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് പ്രഥമദൃഷ്ട്യാ അന്വേഷണത്തിൽ കണ്ടെത്തി.

error: Content is protected !!