വിധവാ പെൻഷൻ മുടങ്ങിയത് ചോദ്യം ചെയ്ത് മറിയക്കുട്ടി നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

വിധവാ പെൻഷൻ മുടങ്ങിയത് ചോദ്യം ചെയ്ത് മറിയക്കുട്ടി നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കഴിഞ്ഞ തവണ ഹർജി പരിഗണിച്ചപ്പോൾ സർക്കാരിനെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. ഹർജിയിൽ സംസ്ഥാന സർക്കാരും കേന്ദ്രസർക്കാരും മറുപടി നൽകിയേക്കും. പെൻഷൻ നൽകാത്തതിൽ മറുപടി നൽകാൻ സംസ്ഥാന സർക്കാരിനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

കേന്ദ്ര വിഹിതം ലഭിച്ചില്ലെന്ന സംസ്ഥാന സർക്കാർ ആരോപണത്തിന് കേന്ദ്ര സർക്കാരും മറുപടി നൽകണം. അതേസമയം പെൻഷൻ മുടങ്ങിയതിനെതിരായ മറിയക്കുട്ടിയുടെ ഹർജി രാഷ്ട്രീയ പ്രേരിതമെന്ന് സർക്കാർ ഹൈക്കോടതിയിൽ പറഞ്ഞിരുന്നത്. ഹർജിക്കാരിയെ അപഹസിച്ച സർക്കാർ നിലപാട് ഞെട്ടിച്ചെന്നായിരുന്നു ഹൈക്കോടതി സർക്കാർ മറുപടിയോട് പ്രതികരിച്ചത്.

കോടതിയുടെ വിമർശനം ശക്തമായതോടെ ഹർജി രാഷ്ട്രീയ പ്രേരിതമാണെന്ന പരാമർശം പിൻവലിക്കുന്നുവെന്ന് സർക്കാർ അറിയിച്ചിരുന്നു. കഴിഞ്ഞ തവണ ഹർജി പരിഗണിച്ചപ്പോൾ ഹർജിയിൽ സർക്കാരും കോടതിയും തമ്മിൽ രൂക്ഷമായ വാഗ്വാദമാണ് കോടതിയിൽ നടക്കുന്നത്.

error: Content is protected !!