ബാ​റി​ൽ സം​ഘ​ർ​ഷം; മാ​നേ​ജ​ർ​ക്ക് വെ​ടി​യേ​റ്റു

ആ​ല​ത്തൂ​ർ കാ​വ​ശേ​രി​യി​ൽ ബാ​റി​ലു​ണ്ടാ​യ വെ​ടി​വ​യ്പ്പി​ൽ മാ​നേ​ജ​ർ​ക്ക് പ​രി​ക്കേ​റ്റു. ഞാ​യ​റാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം. ആ​റു​മാ​സം മു​മ്പാ​ണ് ഈ ​ബാ​ർ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച​ത്. മ​ദ്യ​പി​ക്കാ​നെ​ത്തി​യ സം​ഘം ബാ​റി​ലെ സ​ർ​വീ​സ് മോ​ശ​മാ​ണെ​ന്ന് ആ​രോ​പി​ച്ച് മാ​നേ​ജ​ർ ര​ഘു​ന​ന്ദ​നു​മാ​യി വാ​ക്കു​ത​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ട്ടു. ഇ​ത് സം​ഘ​ർ​ഷ​ത്തി​ലേ​ക്ക് ന​യി​ക്കു​ക​യാ​യി​രു​ന്നു. പി​ന്നാ​ലെ പ്ര​കോ​പ​നം കൂ​ടാ​തെ സം​ഘം എ​യ​ർ പി​സ്റ്റ​ൽ ഉ​പ​യോ​ഗി​ച്ച് ര​ഘു​ന​ന്ദ​നെ വെ​ടി​വ​യ്ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

സം​ഭ​വ​ത്തി​ൽ അ​ഞ്ചു​പേ​ർ ആ​ല​ത്തൂ​ർ പോ​ലീ​സി​ന്‍റെ ക​സ്റ്റ​ഡി​യി​ലാ​യി​ട്ടു​ണ്ട്. ഇ​വ​രി​ൽ നാ​ലു​പേ​ർ ക​ഞ്ചി​ക്കോ​ട് സ്വ​ദേ​ശി​ക​ളാ​ണ്. ഇ​വ​രെ ചോ​ദ്യം​ചെ​യ്തു​വ​രി​ക​യാ​ണ്. അ​തേ​സ​മ​യം ന​ട്ടെ​ല്ലി​ന് വെ​ടി​യേ​റ്റ ര​ഘു​ന​ന്ദ​ന്‍റെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

error: Content is protected !!