പ്രവർത്തകരുടെ മനോവീര്യം തകർക്കുന്ന നിലപാടാണ് നേതൃത്വം സ്വീകരിക്കുന്നത്; KSU സംസ്ഥാന വൈസ് പ്രസിഡന്റ്

കോൺ​ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റുമാർ. പ്രവർത്തകരുടെ മനോവീര്യം തകർക്കുന്നതരത്തിലുള്ള പ്രസ്താവനകളിൽ നിന്ന് കോൺഗ്രസ് നേതൃത്വം പിന്മാറണമെന്ന് അരുൺ രാജേന്ദ്രനും എംജെ യദു കൃഷ്ണനും ആവശ്യപ്പെട്ടു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഇരുവരും നേതൃത്വത്തിനെതിരെ രം​ഗത്തെത്തിയത്.

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ വാഹനത്തിന്റെ ചില്ല് എറിഞ്ഞു തകർത്ത് നെറ്റി മുറിച്ചപ്പോൾ ഉണ്ടാകാത്ത ഒരു വൈകാരിക പ്രതികരണവും ഇതിനോട് കാട്ടേണ്ടതില്ലെന്ന് യദു കൃഷ്ണൻ പറഞ്ഞു. ഇത്തരം സമര രൂപത്തിലേക്ക് പ്രവർത്തകരെ എത്തിച്ചത് സിപിഎം തന്നെയാണെന്നും യദു ഫേസ്ബുക്കിൽ കുറിച്ചു.

error: Content is protected !!