കൃഷ്‌ണ ജ്വൽസിലെ തട്ടിപ്പ്; കേസിൽ ഒളിവിൽ കഴിഞ്ഞ ചീഫ് അക്കൗണ്ടന്റ് ടൗൺ സ്റ്റേഷനിൽ ഹാജരായി

കണ്ണൂർ നഗരത്തിലെ കൃഷ്‌ണ ജ്വൽസിൽ നിന്നും ഏഴ് കോടിയിലധികം തട്ടിയെന്ന കേസിൽ ഒളിവിൽ കഴിഞ്ഞ ചീഫ് അക്കൗണ്ടന്റ് ചിറക്കൽ സ്വദേശി സിന്ധു ടൗൺ സ്റ്റേഷനിൽ ഹാജരായി. ഇവരുടെ അറസ്റ്റ് ബുധനാഴ്ച വരെ കോടതി തടഞ്ഞിരുന്നു. മുൻ കൂർ ജാമ്യാപേക്ഷയിലാണ് അറസ്റ്റ് തടയുകയും അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരാവാനും കോടതി നിർദേശിച്ചത്. തുടർന്ന് തികളാഴ്ച്ച രാവിലെ കണ്ണൂർ ടൗൺ സ്റ്റേഷനിൽ ഹാജരാവുകയായിരുന്നു. ടൗൺ ഇൻസ്പെക്ടർ പി എ ബിനു മോഹൻ ഇവരെ ചോദ്യം ചെയ്തു വരികയാണ്. കൃഷ്ണ ജ്വൽസ് ഉടമയുടെ പരാതിയിൽ ടൗൺ പോലീസ് കേസെടുത്തതിനെ തുടർന്ന് സിന്ധു ഒളിവിൽ പോവുകയായിരുന്നു. ഒളിവിൽ കഴിഞ്ഞാണ് മുൻകൂർ ജാമ്യത്തിന് ശ്രമിച്ചത്.

 

error: Content is protected !!