കേരളത്തിലെ ക്രമസമാധാനം തകർക്കാനാണ് ഗവർണർ ശ്രമിക്കുന്നത്; മുഖ്യമന്ത്രി പിണറായി വിജയൻ

 ഗവർണർക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതുപോലെ പ്രതിഷേധിക്കുന്നവർക്ക് നേരെ പാഞ്ഞടുക്കുന്ന ഗവർണർ രാജ്യത്തില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഉന്നത സ്ഥാനത്തിരിക്കുന്ന ഗവർണരുടെ പദപ്രയോഗം പദവിക്ക് യോചിച്ചതല്ല. കേന്ദ്ര ഗവൺമെന്റ് തന്നെ കാര്യങ്ങൾ പരിശോധിക്കണം. ​ഗവർണറുടെ പ്രവർത്തികൾ കേന്ദ്രത്തെ അറിയിക്കും. കേരളത്തിലെ ക്രമസമാധാനം തകർക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്. പ്രകോപനപരമായ അന്തരീക്ഷം സൃഷ്ടിക്കുന്നു. എന്തും വിളിച്ചു പറയുന്ന മാനസികാവസ്ഥയിലാണ് ​ഗവർണറുള്ളത്. ഇതു പോലുള്ള ആളുകളെ ആർക്കും സഹിക്കാൻ കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

കാലിക്കറ്റ് സർവകലാശാലയിലെത്തിയ ​ഗവർണർ എസ്എഫ്ഐ പ്രവർത്തകർ പ്രതിഷേധ സൂചകമായി കെട്ടിയ ബാനർ അഴിപ്പിച്ചിരുന്നു. ബാനർ അഴിച്ചുമാറ്റാത്തതിൽ പൊലീസിനോട് ക്ഷുഭിതനായ ​ഗവർണർ പൊലീസിനെക്കൊണ്ട് നിർ‌ബന്ധിച്ച് ബാനർ അഴിപ്പിക്കുകയായിരുന്നു. ​ഗവർണർ ​ഗോ ബാക്ക് അടക്കമുള്ള ബാനറുകളാണ് ​അഴിപ്പിച്ചത്. എന്നാൽ ഇതിന് പിന്നാലെ എസ്എഫ്ഐ പ്രവർത്തകർ ക്യാമ്പസിൽ കൂടുതൽ ബാനറുകൾ കെട്ടി. റോഡിൽ എഴുതിയും ​ഗവർണറുടെ കോലം കത്തിച്ചും പ്രതിഷേധിച്ചു.

error: Content is protected !!