അമിത വേഗത്തിലെത്തിയ ബൈക്കിന് കുറുകെ തെരുവ് നായ ചാടി, യുവാവിന് പരിക്ക്

വളാഞ്ചേരി കോട്ടപ്പുറത്ത് അമിത വേഗത്തിലെത്തിയ ബൈക്കിന് കുറുകെ തെരുവ് നായ ചാടി. യുവാവ് നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. ഇന്നലെ രാത്രി വളാഞ്ചേരി യാറാ മാളിൽ നിന്ന് ജോലി കഴിഞ്ഞു മടങ്ങവേ ആണ് തിരുവേഗപ്പുറ നടുപറമ്പ് സ്വദേശി മുസമ്മിൽ സഞ്ചരിച്ച ബൈക്കിന് കുറുകെ നായ ചാടിയത്. ബൈക്കിന്റെ നിയന്ത്രണം വിട്ടതോടെ തെറിച്ചു വീണ യുവാവിനെ നാട്ടുകാർ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

error: Content is protected !!