‘തിരഞ്ഞെടുപ്പ് ഫലം ഇന്‍ഡ്യ മുന്നണിയെ ബാധിക്കില്ല’; ശരദ് പവാര്‍

നാല് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭ തിരഞ്ഞെടുപ്പിന്റെ ഫലം ഇന്ത്യ മുന്നണിയെ ബാധിക്കില്ലെന്ന് എന്‍സിപി ദേശീയ അദ്ധ്യക്ഷന്‍ ശരദ് പവാര്‍. 25ലധികം പ്രതിപക്ഷ പാര്‍ട്ടികളുടെ കൂട്ടായ്മയായ ഇന്‍ഡ്യ മുന്നണിയെ മൂന്ന് സംസ്ഥാനങ്ങളിലെ ബിജെപി വിജയം ബാധിക്കുമോയെന്ന ചോദ്യം ഉയര്‍ന്നിരുന്നു. ആ ഘട്ടത്തിലാണ് ശരദ് പവാറിന്റെ പ്രതികരണം.

അതിനിടെ കോണ്‍ഗ്രസ് ‘ഇന്‍ഡ്യ’ മുന്നണി യോഗം വിളിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് ഫലം വരവെയാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയാണ് യോഗം വിളിച്ചത്. ബുധനാഴ്ച ഡല്‍ഹിയിലാണ് യോഗം ചേര്‍ന്നത്.

നിയമസഭ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ നാലില്‍ മൂന്ന് സംസ്ഥാനങ്ങളിലും ബിജെപിയാണ് വിജയിച്ചത്. മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഢിലുമാണ് വിജയിച്ചത്.

error: Content is protected !!