ദേശീയ ഗാനത്തെ അപമാനിച്ച സംഭവം; കൂടുതല്‍ ബിജെപി എംഎല്‍എമാര്‍ക്കെതിരെ കേസ്

ദേശീയ ഗാനത്തെ അപമാനിച്ച സംഭവത്തില്‍ 5 ബിജെപി എംഎല്‍എമാര്‍ക്കെതിരെയു കൂടി കേസെടുത്തു. നേരത്തെ സുവേന്ദു അധികാരി ഉള്‍പ്പെടെ 12 എംഎല്‍എ മാര്‍ക്കെതിരെ കേസെടുത്തിരുന്നു.

പശ്ചിമ ബംഗാളില്‍ മഹാത്മാഗാന്ധി നാഷണല്‍ റൂറല്‍ എംപ്ലോയ്മെന്റ് ഗാരന്റി ആക്ട് തൊഴിലാളികളുടെ ഫണ്ട് കേന്ദ്രസര്‍ക്കാര്‍ തടഞ്ഞുവച്ചതിനെതിരെ നവംബര്‍ 29 ന് മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ നേതൃത്വത്തില്‍ ഒരു പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. പ്രതിഷേധത്തിനിടെ ബിജെപി എംഎല്‍എമാര്‍ അക്രമം നടത്തുകയും ദേശീയഗാനത്തെ അപമാനിക്കും ചെയ്തുവെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളുടെ പരാതി.

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പുകള്‍ പ്രകാരവും, പ്രിവന്‍ഷന്‍ ഓഫ് ഇന്‍സള്‍ട്ട്‌സ് ടു നാഷണല്‍ ഹോണര്‍ ആക്ട് 1971 പ്രകാരവുമാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കന്നത്.

error: Content is protected !!