ഷബ്‌നയുടെ മരണം; ഭർത്താവിന്റെ കുടുംബത്തെ ഇന്ന് അന്വേഷണ സംഘം ചോദ്യം ചെയ്യും

കോഴിക്കോട് ഓർക്കാട്ടേരിയിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിന്റെ കുടുംബത്തെ ഇന്ന് അന്വേഷണ സംഘം ചോദ്യം ചെയ്യും. ഷബ്ന മരിക്കാൻ ശ്രമിക്കുന്നത് അറിഞ്ഞിട്ടും ബന്ധുക്കൾ തടഞ്ഞില്ലെന്ന് മകൾ വെളിപ്പെടുത്തിയിരുന്നു.

ഷബ്നയുടെ ഭർത്താവ് ഹബീബിന്റെ മാതാപിതാക്കൾ, സഹോദരി എന്നിവരും മരണത്തിന് ഉത്തരവാദികൾ ആണെന്നായിരുന്നു ആരോപണം. ശബ്നയുടെ മകളുടെ മൊഴി പോലീസ് രേഖപെടുത്തി.

ഹബീബിന്റെ അമ്മാവൻ ഹനീഫയെ ഇന്നലെ ആണ് അന്വേഷണം സംഘം അറസ്റ്റ് ചെയ്തത്. സ്ത്രീധന പീഡന നിരോധന നിയമം, ആത്മഹത്യാ പ്രേരണ എന്നീ വകുപ്പുകൾ ചേർത്തായിരുന്നു അറസ്റ്റ്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

error: Content is protected !!