ഉത്തർ പ്രദേശിൽ കാര്‍ ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചു; കുട്ടിയടക്കം എട്ടുപേര്‍ വെന്തുമരിച്ചു

ഉത്തർ പ്രദേശിലെ ബറേലിയില്‍ ട്രക്കുമായി കൂട്ടിയിടിച്ച് കാറിന് തീപിടിച്ച് ഒരു കുടുംബത്തിലെ എട്ട് പേർ മരിച്ചു. അപകടത്തിൽ മരിച്ചത് കാറിലുണ്ടായിരുന്ന യാത്രക്കാരാണ്. ഉത്തരാഖണ്ഡ് സ്വദേശികളാണ് മരിച്ചവർ. ബറേലി-നൈനിറ്റാൾ ദേശീയപാതയിൽ ശനിയാഴ്ച രാത്രിയാണ് അപകടം ഉണ്ടായത്.

ബറേലിയില്‍ നിന്നും ബഹേറിയിലേക്ക് വരികയായിരുന്ന കാർ എതിരെ വന്ന ട്രക്കുമായി കൂട്ടിയിടിക്കുയായിരുന്നു. കാറിലുണ്ടായിരുന്ന എല്ലാവരും സംഭവ സ്ഥലത്ത് വെച്ചുതന്നെ മരിച്ചു. പൊലീസ് എത്തിയാണ് തീ അണച്ചത്. മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനയച്ചു.

error: Content is protected !!