കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

സെനറ്റ് തെരഞ്ഞെടുപ്പ്

കണ്ണൂർ സർവകലാശാല സെനറ്റിലേക്ക് ഗവണ്മെന്റ് കോളേജ് അധ്യാപക മണ്ഡലത്തിൽ നിന്ന് ഡോ. ബിന്ദു കെ (അസോസിയേറ്റ് പ്രൊഫസർ – കോമേഴ്‌സ്, ഗവ. ബ്രണ്ണൻ കോളേജ്, തലശ്ശേരി), ആസിഫ് ഇക്ബാൽ കാക്കശ്ശേരി (അസിസ്റ്റന്റ് പ്രൊഫസർ – ജിയോളജി, ഗവ. കോളേജ്, കാസർഗോഡ്), മുഹമ്മദ് അഷ്‌ഫാസ് സി. എച്ച് (അസിസ്റ്റന്റ് പ്രൊഫസർ – ഫിസിക്സ്, ഗവ. ബ്രണ്ണൻ കോളേജ്, തലശ്ശേരി) എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.

ടൈംടേബിൾ

ഒന്നാം സെമസ്റ്റർ ബിരുദം  (2019 അഡ്മിഷൻ മുതൽ – റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്) നവംബർ 2023, അഫിലിയേറ്റഡ് കോളേജുകളിലെയും  സെന്ററുകളിലെയും മൂന്നാം സെമസ്റ്റർ എം ബി എ (റെഗുലർ/ സപ്ലിമെന്ററി- മേഴ്‌സി ചാൻസ് ഉൾപ്പെടെ) ഒക്ടോബർ 2023  എന്നീ  പരീക്ഷകളുടെ ടൈം ടേബിൾ  സർവകലാശാല വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു.

പുനർമൂല്യനിർണയഫലം

വിദൂര വിദ്യാഭ്യാസ വിഭാഗം ഒന്നാം വർഷ എം എ/ എം കോം (ജൂൺ 2022) രണ്ടാം വർഷ എം എ/ എം കോം/ എം എസ് സി (ജൂൺ 2022) പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.

error: Content is protected !!