കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

പുനർമൂല്യനിർണയഫലം

നാലാം സെമസ്റ്റർ എം എ ഗവേണൻസ് ആൻഡ് പൊളിറ്റിക്സ്  (ഏപ്രിൽ 2023) പരീക്ഷകളുടെ പുനർമൂല്യനിർണയഫലം സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.

പ്രായോഗിക പരീക്ഷകൾ

  • ബി ടെക് (സപ്ലിമെന്ററി – മേഴ്‌സി ചാൻസ് – 2007 മുതൽ 2014 അഡ്മിഷൻ) വിദ്യാർത്ഥികളുടെ മൂന്ന്, അഞ്ച്  സെമസ്റ്റർ (നവംബർ 2022), നാലാം സെമസ്റ്റർ (ഏപ്രിൽ 2023) കമ്പ്യൂട്ടർ സയൻസ് എഞ്ചിനീയറിംഗ്  വിഭാഗം പ്രായോഗിക പരീക്ഷകൾ 2023  ഡിസംബർ 14 മുതൽ 19 വരെ തീയതികളിലും നാലാം സെമസ്റ്റർ (ഏപ്രിൽ 2023),അഞ്ചാം  സെമസ്റ്റർ (നവംബർ 2022) ഇലക്ട്രോണിക്സ് & കമ്യൂണിക്കേഷൻ എഞ്ചിനീയറിംഗ് വിഭാഗം (ഇ സി ഇ) പ്രായോഗിക പരീക്ഷകൾ 2023 ഡിസംബർ 11 മുതൽ 14 വരെയുള്ള തീയതികളിലും കണ്ണൂർ ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജിൽ വച്ച് നടത്തുന്നതാണ്. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്. പ്രയോഗിക പരീക്ഷകൾക്ക്  രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾ പരീക്ഷക്ക് മുന്നോടിയായി ലബോറട്ടറി പരിചയപ്പെടുന്നതിനായി  കണ്ണൂർ ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജുമായി ബന്ധപ്പെടാവുന്നതാണ്.

  • മൂന്നാം സെമസ്റ്റര്‍ ഇന്‍റഗ്രേറ്റഡ് എം എസ് സി ഇന്‍ കമ്പ്യൂട്ടര്‍ സയന്‍സ് വിത്ത് സ്പെഷ്യലൈസേഷൻ  ഇൻ ആർട്ടിഫിഷ്യൽ ഇന്‍റലിജന്‍സ് ആന്‍റ് മെഷീൻ  ലേണിങ് (റഗുലര്‍/ സപ്ലിമെന്‍ററി), ഒക്ടോബര്‍ 2023 ന്‍റെ പ്രായോഗിക പരീക്ഷ 2023  ഡിസംബർ 08, 11 എന്നീ തീയതികളിലായി കാഞ്ഞങ്ങാട് നെഹ്റു ആര്‍ട്സ് & സയന്‍സ് കോളേജില്‍ വച്ച് നടത്തുന്നതാണ്.

  • മൂന്നാം സെമസ്റ്റർ എം എസ് സി ഫിസിക്സ് വിത്ത് കമ്പ്യൂട്ടേഷണല്‍ ആന്‍റ്  നാനോസയന്‍സ് സ്പെഷ്യലൈസേഷൻ ഒക്ടോബര്‍ 2023 ന്‍റെ പ്രായോഗിക പരീക്ഷ 2023  ഡിസംബർ 14, 15 എന്നീ തീയതികളിലായി ഗവ. കോളേജ്,കാസറഗോഡിൽ വച്ച് നടത്തുന്നതാണ്. ടൈംടേബിൾ വെബ് സൈറ്റിൽ ലഭ്യമാണ്. രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾ കോളേജുമായി ബന്ധപ്പെടുക.

ബാറ്ററികളിൽ ഉപയോഗിക്കാൻ അടക്കയുടെ തൊലിയിൽ നിന്ന് വേർതിരിച്ച നാനോ സംയുക്തങ്ങളുമായി കണ്ണൂർ സർവകലാശാല

അടക്കയുടെ തൊലിയിൽ നിന്നും ലിഥിയം അയോൺ ബാറ്ററികളിൽ ഉപയോഗിക്കുന്ന നാനോ സിലിക്കൺ നിർമ്മിച്ച് കണ്ണൂർ സർവകലാശാലയുടെ രസതന്ത്ര വിഭാഗം ഗവേഷകർ. സർവകലാശാലയുടെ പയ്യന്നൂർ സ്വാമി ആനന്ദതീർത്ഥ ക്യാമ്പസിൽ പ്രവർത്തിക്കുന്ന രസതന്ത്രവിഭാഗത്തിലെ അധ്യാപകരുടേതാണ് പുതിയ കണ്ടെത്തൽ. ഉയർന്ന സംഭരണ ശേഷി  പ്രകടിപ്പിക്കുന്ന സിലിക്കൺ അടിസ്ഥാനമാക്കിയ ലിഥിയം ബാറ്ററികൾ അവയുടെ കുറഞ്ഞ സ്ഥിരത കാരണം നിലവിൽ വാണിജ്യാവശ്യങ്ങൾക്ക് ഉപയോഗപ്പെടുത്തുന്നില്ല. എന്നാൽ അടക്കയിൽ നിന്ന് വേർതിരിച്ച സിലിക്കൺ നാനോസംയുക്തങ്ങളുടെ സവിശേഷ രൂപവും ഘടനയും മൂലം ബാറ്ററി നിരവധി തവണ തവണ ചാർജ്ജും ഡിസ്ചാർജും ചെയ്യാൻ കഴിയുന്നതാണെന്നും അതുകൊണ്ടുതന്നെ കൂടുതൽ ഫലപ്രദമാണെന്നും ഗവേഷകർ അവകാശപ്പെട്ടു. നിലവിൽ ഉപയോഗിക്കുന്ന ഗ്രാഫൈറ്റ്  അടിസ്ഥാനമാക്കിയ ഇലക്ട്രോഡുകളെ അപേക്ഷിച്ചു  നാല് മടങ്ങ് അധികം സംഭരണ ശേഷി പ്രകടിപ്പിക്കുന്നു എന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. വാണിജ്യാവശ്യത്തിന് ഉപയോഗിക്കുന്ന അടക്കയിൽ നിന്ന് നീക്കം ചെയ്യുന്ന തൊണ്ടു  മൂല്യവർധിത ഉത്പന്നങ്ങളാക്കി മാറ്റുന്നതിനും അതുവഴി അടക്ക വ്യവസായത്തിൽ നിന്നുള്ള കാർഷിക മാലിന്യങ്ങളുടെ നിർമ്മാർജ്ജനത്തിനും ഈയൊരു കണ്ടെത്തൽ പരിഹാരമാകും. കണ്ണൂർ സർവകലാശാല സ്വാമി ആനന്ദതീർത്ഥ ക്യാമ്പസിലെ നാനോ സയൻസ് ആൻഡ് നാനോടെക്നോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. അഞ്ജലി പറവണ്ണൂർ, കെമിസ്ട്രി വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. ബൈജു വിജയൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പുതിയ നാനോ സംയുക്തങ്ങളടങ്ങിയ ബാറ്ററി വികസിപ്പിച്ചെടുത്തത്. ഭാരതിയാർ സർവകലാശാലയിലെ ഡോ. എൻ പൊൻപാണ്ഡ്യൻ, പി ദീപ്തി,  എന്നിവർ ഗവേഷണ സംഘത്തിൽ ഉൾപ്പെടും.

error: Content is protected !!