ഉപതെരഞ്ഞെടുപ്പ്: ചൊക്ലി ഡിവിഷനിൽ പ്രാദേശിക അവധി

പാനൂർ ബ്ലോക്ക് പഞ്ചായത്ത് ചൊക്ലി ഡിവിഷൻ പത്തിലെ ഉപതെരഞ്ഞെടുപ്പിൽ പോളിങ് സ്‌റ്റേഷനുകളായി പ്രവർത്തിക്കുന്ന സ്‌കൂളുകൾക്ക് ഡിസംബർ 11, 12 തീയതികളിൽ ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു. ചൊക്ലി വി പി ഓറിയന്റൽ ഹൈസ്‌കൂൾ, ഒളവിലം രാമകൃഷ്ണ ഹൈസ്‌കൂൾ, ഒളവിലം യു പി സ്‌കൂൾ, കവിയൂർ പാറക്കണ്ടി മുസ്ലീം യു പി സ്‌കൂൾ, ചൊക്ലി യു പി സ്‌കൂൾ എന്നിവയ്ക്കാണ് അവധി.

ഉപതെരഞ്ഞെടുപ്പ്: മദ്യശാലകള്‍ അടച്ചിടും

പാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് ചൊക്ലി ഡിവിഷന്‍ പത്തിലെ ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ ചൊക്ലി ഗ്രാമപഞ്ചായത്തിലെ മൂന്ന്, 12, 14, 15, 16 വാര്‍ഡുകളില്‍ ഡിസംബര്‍ 10ന് വൈകിട്ട് ആറ് മണി മുതല്‍ 12ന് വൈകിട്ട് ആറ് മണി വരെയും വോട്ടെണ്ണല്‍ ദിവസമായ ഡിസംബര്‍ 13നും മദ്യശാലകള്‍ അടച്ചിടുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

പ്രാദേശിക അവധി

പാനൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ ഡിവിഷന്‍ 10 ചൊക്ലിയില്‍ ഡിസംബര്‍ 12ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ ഡിവിഷന്‍ പരിധിയിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും 12ന് ജില്ലാ കലക്ടര്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചു.

error: Content is protected !!