വോട്ടര്‍പട്ടിക പരിഷ്‌കരണം; രാഷ്ട്രീയ പാര്‍ട്ടികള്‍ സഹകരിക്കണം

ജില്ലയില്‍ പുതിയ വോട്ടര്‍മാരുടെ എണ്ണത്തിലുണ്ടാവുന്ന ആനുപാതികമായ കുറവ് പരിഹരിക്കാന്‍ മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടികളും സഹകരിക്കണമെന്ന് ജില്ലാ തെഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍ പറഞ്ഞു.  വോട്ടര്‍ പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട് കലക്ടറുടെ ചേമ്പറില്‍ വിളിച്ചുചേര്‍ത്ത രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.18, 19 പ്രായമുള്ള യുവ വോട്ട‍ര്‍മാരുടെ എണ്ണം കൂട്ടുന്നതിനും വോട്ടര്‍പട്ടികയിലെ അപാകതകൾ പരിഹരിക്കുന്നതിനും രാഷ്ട്രീയ പാര്‍ട്ടികളുടെ സഹകരണം അഭ്യര്‍ത്ഥിച്ചു. കൂടാതെ ഡിസംബർ രണ്ട മൂന്ന്  തീയ്യതികളിൽ താലൂക്ക് , വില്ലേജ് തലങ്ങളിൽ സ്പെഷ്യൽ കാമ്പയിൽ സംഘടിപ്പിക്കുന്നുണ്ട്. ഡിസംബർ മൂന്നിന് തീയ്യതിയിൽ ബി.എൽ.ഒ മാര്‍ ബൂത്ത് തലത്തിൽ ഉണ്ടാകുന്നതും അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികൾ നിയമിച്ച ബി.എൽ.എ മാരുമായിട്ട് ആശയവിനിമയം നടത്തുന്നതുമാണ്. ഈ അവസരം കൂടി അര്‍ഹരായവരെ വോട്ടര്‍പട്ടികയിൽ ചേര്‍ക്കുന്നതിനും അപാകതകൾ പരിഹരിക്കുന്നതിനും വിനിയോഗിക്കണമെന്ന് അഭ്യര്‍ത്ഥിച്ചു. ബി.എൽ.ഒ ആപ്പ്, വോട്ടര്‍ ഹെൽപ്പ് ലൈൻ ആപ്പ്, വോട്ടര്‍ പോര്‍ട്ടൽ ( voters.eci.gov.in) എന്നിവ മുഖാന്തിരം വോട്ടര്‍ പട്ടികയിൽ പേര് ചേര്‍ക്കാം. 17 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് മുൻകൂറായും അപേക്ഷ സമര്‍പ്പിക്കാം.

യോഗത്തില്‍ ഇലക്ഷന്‍ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ ലിറ്റി ജോസഫ്, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ എം സുരേന്ദ്രന്‍ (സി പി ഐ എം), സി പി സന്തോഷ് കുമാര്‍  (സി പി ഐ), കെ ബാലകൃഷ്ണന്‍ മാസ്റ്റര്‍ (ഐ എന്‍ സി), എം പി മുഹമ്മദലി (ഐ യു എം എല്‍), കെ ടി സുരേഷ് കുമാര്‍ (കേരള കോണ്‍ഗ്രസ് എം), കെ രതീഷ് (ബി ജെ ഡി) ബിജു എളക്കുഴി (ബി ജെ പി), ടി ടി സ്റ്റീഫന്‍ (എ എ പി), ജോണ്‍സണ്‍ പി തോമസ്, പി രത്നകുമാര്‍ (ആര്‍ എസ് പി), സി ബാലകൃഷ്ണന്‍ (ബി എസ് പി), സി ധീരജ് (ജെ ഡി എസ്) എന്നിവര്‍ പങ്കെടുത്തു.

error: Content is protected !!