മൂവാറ്റുപുഴയിൽ രണ്ട് അതിഥി തൊഴിലാളികൾ മരിച്ചനിലയിൽ; ഒപ്പം താമസിച്ചിരുന്ന ആളെ കാണാനില്ല

മൂവാറ്റുപു‍ഴയില്‍ രണ്ട്  അതിഥി തൊഴിലാളികൾ കൊല്ലപ്പെട്ടു.  ക‍ഴുത്ത് അറുത്ത നിലയിലാണ് മൃതദേഹം കാണപ്പെട്ടത്.  മൂവാറ്റുപുഴ അടൂപറമ്പിലാണ് സംഭവം. രണ്ട് തൊ‍ഴിലാളികളും തടിമില്ലിലെ ജോലിക്കാരാണ്. മോഹൻതോ , ദീപങ്കർ ബസുമ എന്നീ അസം സ്വദേശികളെയാണ് മരിച്ച നിലയില്‍ കാണപ്പെട്ടത്.

സംഭവം കൊലപാതകമാണെന്നാണ് പൊലീസ് പറഞ്ഞു. ഇവർക്കൊപ്പം താമസിക്കുന അസം സ്വദേശിയെയാണ് പൊലീസിന് സംശയം. ഇയാള്‍ക്കായുള്ള തെരച്ചില്‍ ആരംഭിച്ചു.

error: Content is protected !!