കണ്ണൂരിൽ പൊലീസിന് നേരെ വെടിവെയ്പ്പ്; ഉദ്യോഗസ്ഥർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കണ്ണൂർ ചിറക്കലിൽ പ്രതിയെ അന്വേഷിച്ചു ചെന്ന പൊലീസിന് നേരെ വെടിവയ്പ്പ്. പ്രതിയുടെ പിതാവാണ് വെടിവച്ചത്. ജനലഴികൾക്കിടയിലൂടെ മൂന്ന് റൗണ്ട് വെടിയുതിർക്കുകയായിരുന്നു. തലനാരിഴയ്ക്കാണ് പൊലീസുകാർ രക്ഷപ്പെട്ടത്.

പ്രതി പൊലീസ് സംഘത്തെ വെട്ടിച്ച് രക്ഷപ്പെട്ടു. ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണം തുടങ്ങിയതായി പൊലീസ് അറിയിച്ചു.

വെള്ളിയാഴ്ച രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം. തമിഴ്നാട് സ്വദേശിയെ പേപ്പര്‍ കട്ടര്‍ കൊണ്ട് ആക്രമിച്ച കേസില്‍ പ്രതിയായ റോഷനെ പിടികൂടാനാണ് വളപട്ടം എസ്.ഐ നിഥിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ചിറക്കല്‍ചിറയിലെ ഇയാളുടെ വീട്ടിലെത്തിയത്. രണ്ട് നില വീടിന്റെ പിന്നിലുള്ള കോണിപ്പടി കയറി പൊലീസ് സംഘം മുകള്‍ നിലയിലെത്തി. റോഷന്റെ മുറിയ്ക്ക് മുന്നില്‍ നിന്ന് വാതിലില്‍ മുട്ടി വിളിക്കുന്നതിനിടെയാണ് റോഷന്റെ പിതാവ് ബാബു തോമസ് പെട്ടെന്ന് പൊലീസിന് നേരം വെടിയുതിര്‍ത്തത്.

error: Content is protected !!