പ്രൊഫഷണലാവാൻ കെഎസ്ആർടിസി; നാല് കെഎഎസ് ഉദ്യോഗസ്ഥരെ ജനറൽ മാനേജർമാരായി നിയമിച്ചു

കെഎസ്ആർടിസിയെ കൂടുതൽ പ്രൊഫഷണലാക്കാൻ കെഎഎസ് ഉദ്യോഗസ്ഥരെ നിയമിക്കാൻ ഉത്തരവ്. മൂന്ന് കെഎഎസ് ഉദ്യോഗസ്ഥരെ സോണൽ ജനറൽ മാനേജർമാരായും ഒരാളെ ഹെഡ് ക്വാട്ടേഴ്‌സിലേക്കും നിയമിക്കാനാണ് തീരുമാനം. കെഎസ്ആർടിസിയിലെ നാല് എക്സിക്യൂട്ടീവ് ഡയറക്ടർമാരുടെ പോസ്റ്റ് ഒഴിവാക്കിയാണ് ഈ നിയമനം.

ഭരണ നിർവഹണത്തിന് വേണ്ടി കെഎഎസ് ഉദ്യോഗസ്ഥരെ നിയമിക്കണമെന്നാവശ്യപ്പെട്ട് ഡയറക്ടർ ബോർഡ് യോഗം ചേർന്ന് സർക്കാരിനോട് ശുപാർശ ചെയ്തിരുന്നു. ഇതിനോടനുബന്ധിച്ചാണ് കെഎഎസ് ഉദ്യോഗസ്ഥരെ നിയമിക്കാൻ തീരുമാനമായിരിക്കുന്നത്. ഡയറക്ടർ ബോർഡിന്റെ ആവശ്യത്തെ അംഗീകരിച്ചും കെഎസ്ആർടിസിയിൽ പ്രൊഫഷണലിസം ഉറപ്പുവരുത്താനുമാണ് തീരുമാനം.

error: Content is protected !!