കരുവന്നൂർ ബാങ്കിനെ മറയാക്കി 90 കോടി രൂപയുടെ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കുറ്റപത്രം

കരുവന്നൂർ ബാങ്കിന്റെ മറവിൽ കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കുറ്റപത്രത്തിൽ കൂടുതൽ വിവരങ്ങൾ. പ്രവാസി വ്യവസായി ജയരാജിന്റെ നാലുകോടി രൂപ പി സതീഷ്‌കുമാർ ബിസിനസ് പങ്കാളിത്തമാക്കി മാറ്റിയിട്ടുണ്ട്. ഇതിനായി വ്യാജ രേഖകൾ ചമച്ചെന്ന് ഇഡി കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു. ഇ ഡി യുടെ ആദ്യഘട്ട കുറ്റപത്രത്തിന്റെ പകർപ്പ് 24 ന് ലഭിച്ചു.

കരുവന്നൂർ ബാങ്കിനെ മറയാക്കി 90 കോടി രൂപയുടെ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടെന്നാണ് ഇഡി വ്യക്തമാക്കുന്നത്. തട്ടിപ്പിലെ മുഖ്യപ്രതി പി സതീഷ് കുമാർ പ്രവാസി വ്യവ്യസായി ജയരാജിന്റെ സാമ്പത്തിക ഇടപാടുകൾ ഉപയോഗപ്പെടുത്തി കള്ളപ്പണം വെളുപ്പിച്ചെന്നാണ് ഇ.ഡിയുടെ കണ്ടെത്തൽ. സതീഷ് കുമാറിന്റെ അനധികൃത വരുമാന വർധനവിലെ കണക്കുകൾ ടാലി ചെയ്യാൻ സതീഷ് കുമാറും, ചാർട്ടേർഡ് അക്കൗണ്ടൻറും പ്രവാസി വ്യവസായി ജയരാജിനെ സമീപിച്ചു. നാല് കോടി രൂപയാണ് ഇങ്ങനെ വെളുപ്പിച്ചത്. ഇത് സംബന്ധിച്ച് വ്യവസായി ജയരാജും, ചാർട്ടേർഡ് അക്കൗണ്ടൻ്റ് സനിൽകുമാറും നൽകിയ മൊഴികൾ ഉൾപ്പെടുത്തിയതാണ് ഇ ഡി സമർപ്പിച്ച കുറ്റപത്രം.

സതീഷ് കുമാറിൻ്റെ നിയമവിരുദ്ധ ഇടപാടുകളെ കുറിച്ച് ചാർട്ടേർഡ് അക്കൗണ്ടൻ്റും, ജയരാജും നൽകിയ മൊഴിയെ കുറിച്ചും ഇ.ഡി. വിശദമായി പരിശോധിക്കുന്നുണ്ട്. കേസിൽ പെരുങ്കണ്ടൂർ ബാങ്ക് ഭരണസമിതി പ്രസിഡണ്ട് എം ആർ ഷാജനെയും ഇ.ഡി. ചോദ്യംചെയ്യും മൊഴി നൽകാൻ നാളെ ഹാജരാകണം എന്നാണ് നിർദ്ദേശം.

error: Content is protected !!