വന്ദനാ ദാസിന്റെ കൊലപാതകം; ഡിജിപി നേരിട്ട് കേസ് ഡയറി പരിശോധിക്കണം, റിപ്പോർട്ട് നൽകണമെന്നും ഹൈക്കോടതി

ഡോ. വന്ദനാ ദാസിന്റെ കൊലപാതകത്തിൽ സിബിഐ അന്വേഷണം വേണമെന്ന മാതാപിതാക്കളുടെ ഹർജി പരി​ഗണിച്ച് റിപ്പോർട്ട് നൽകാൻ ഡിജിപിക്ക് ഹൈക്കോടതിയുടെ നിർദ്ദേശം. ഡിജിപി കേസ് ഡയറി പരിശോധിക്കണമെന്നും കോടതി പറഞ്ഞു.

അന്വേഷണത്തിൽ ഉന്നത പൊലീസ് ഉദ്യോ​ഗസ്ഥരടക്കം അലംഭാവം കാണിക്കുന്നതായി വന്ദനയുടെ പിതാവ് മോഹൻദാസ് ഹർജിയിൽ ആരോപിച്ചിരുന്നു. കേസ് ഡയറി സംസ്ഥാന പൊലീസ് മേധാവി നേരിട്ട് പരിശോധിക്കണം. വന്ദനയുടെ മാതാപിതാക്കളെ നേരിട്ട് വിളിച്ച് അവരുടെ പരാതി എന്തെന്ന് കേൾക്കണം. തുടർന്ന് വിഷയത്തിൽ ഉചിതമായ തീരുമാനം എടുക്കണം. ആ തീരുമാനം എന്തെന്ന് അറിയിക്കണം എന്നുമാണ് ഹൈക്കോടതി നിർദ്ദേശിച്ചിരിക്കുന്നത്. കേസിൽ സിബിഐ അന്വേഷണം വേണമോ എന്ന് ഈ റിപ്പോർട്ടനുസരിച്ച് തീരുമാനിക്കും. ജസ്റ്റിസ് പി വി കുഞ്ഞിക്കൃഷ്ണൻ അധ്യക്ഷനായ സിം​ഗിൾ ബെഞ്ചിന്റേതാണ് ഇടക്കാല നിർദ്ദേശം.

error: Content is protected !!