സിക്കിമിൽ മിന്നൽ പ്രളയം; 23 സൈനികരെ കാണാതായി, തെരച്ചിൽ

സിക്കിമില്‍ മേഘവിസ്‌ഫോടനത്തിന് പിന്നാലെ മിന്നല്‍ പ്രളയം. പ്രളയത്തില്‍ 23 സൈനിക ഉദ്യോഗസ്ഥരെ കാണാതായി. വടക്കന്‍ സിക്കിമിലെ ലൊനാക് തടാകത്തിന് മുകളിലാണ് മേഘ വിസ്‌ഫോടനം ഉണ്ടായത്. ഇതിനെ തുടര്‍ന്ന് ടീസ്ത നദിയില്‍ മിന്നല്‍ പ്രളയം ഉണ്ടാവുകയായിരുന്നു. സൈനിക വാഹനങ്ങള്‍ അടക്കം ഒലിച്ചു പോയതായാണ് റിപ്പോര്‍ട്ട്. കാണാതായ സൈനിക ഉദ്യോഗസ്ഥര്‍ക്കായി തിരച്ചില്‍ ആരംഭിച്ചു.

ലാച്ചൻ താഴ്‌വര വെള്ളത്തിനടിയിലായി. താഴ്‌വരയിലെ സൈനിക ക്യാമ്പുകളെ വെള്ളപ്പൊക്കം ബാധിച്ചു. പ്രദേശത്ത് സൈനികർക്കായുള്ള തെരച്ചിൽ പുരോഗമിക്കുന്നു.

നദി കരകവിഞ്ഞൊഴുകിയതിനെ തുടർന്ന് ടീസ്റ്റ നദിക്ക് കുറുകെയുള്ള സിങ്തം നടപ്പാലം തകർന്നു. പശ്ചിമ ബംഗാളിലെ ജൽപായ്ഗുരി ഭരണകൂടം മുൻകരുതൽ നടപടിയായി നദിയുടെ താഴ്ന്ന വൃഷ്ടിപ്രദേശത്ത് നിന്ന് ആളുകളെ ഒഴിപ്പിക്കാൻ തുടങ്ങി.

സിക്കിം സർക്കാർ സംസ്ഥാനത്ത് അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിക്കുകയും ടീസ്റ്റ നദീതീരത്ത് താമസിക്കുന്നവർ പ്രദേശത്തുനിന്ന് വിട്ടുനിൽക്കാൻ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

error: Content is protected !!