പാളയത്ത് പൊലിസ് വാഹനം അപകടത്തിൽപ്പെട്ട് ഉദ്യോ​ഗസ്ഥൻ മരിച്ചു

പാളയത്ത് എകെജി സെന്ററിന് മുന്നില്‍ പൊലീസ് വാഹനം അപകടത്തില്‍പ്പെട്ട് ഉദ്യോഗസ്ഥന്‍ മരിച്ചു. കണ്‍ട്രോള്‍ റൂമിലെ പൊലീസുകാരന്‍ അജയകുമാറാണ് മരിച്ചത്. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ രാത്രി നിയന്ത്രണം തെറ്റിയ കണ്‍ട്രോള്‍ റൂം വാഹനം പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. ഇന്ധനം നിറക്കാന്‍ ഹൈവേ പരിസരത്തേക്ക് എത്തിയപ്പോഴായിരുന്നു അപകടം.

error: Content is protected !!