വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍ 

അധ്യാപക ഒഴിവ്

തോട്ടട ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ എച്ച് എസ് ടി (ഫിസിക്കല്‍ സയന്‍സ്) തസ്തികയില്‍ ഒഴിവുണ്ട്.  താല്‍പര്യമുള്ളവര്‍ ഒക്‌ടോബര്‍ 13ന് രാവിലെ 11 മണിക്ക് സ്‌കൂള്‍ ഓഫീസില്‍ നടക്കുന്ന അഭിമുഖത്തിന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം.

ക്വട്ടേഷന്‍

കണ്ണൂര്‍ റീസര്‍വ്വെ അസിസ്റ്റന്റ് ഡയറക്ടറുടെ കീഴിലുള്ള രണ്ടാംഘട്ട ഡിജിറ്റല്‍ റീസര്‍വ്വെ പ്രവര്‍ത്തനങ്ങള്‍ക്ക് നാല് വീല്‍ ടാക്‌സി ബൊലെറൊ/ സുമൊ/ ടവേര ജീപ്പ് പോലുള്ള വാഹനങ്ങള്‍ പ്രതിമാസ വാടകയ്ക്ക് എടുക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. റീ സര്‍വ്വെ അസിസ്റ്റന്റ് ഡയറക്ടറുടെ ഓഫീസില്‍ ഒക്ടോബര്‍ 11ന് ഉച്ചക്ക് രണ്ട് മണിക്കകം ക്വട്ടേഷന്‍ സമര്‍പ്പിക്കണം. ഫോണ്‍: 0497 2700513, 9447409446, 9447518820.

മേട്രണ്‍ കം റസിഡന്റ്  ട്യൂട്ടര്‍ ഒഴിവ്

പട്ടികജാതി വികസന വകുപ്പിന്റെ കതിരൂരിലെ ആണ്‍ കുട്ടികളുടെ ഗവ. പ്രീമെട്രിക് ഹോസ്റ്റലില്‍ മേട്രണ്‍ കം റസിഡന്റ്  ട്യൂട്ടര്‍ ഒഴിവ്. വൈകിട്ട് നാല് മണി മുതല്‍ രാവിലെ എട്ട് മണി വരെയാണ് പ്രവര്‍ത്തി സമയം. ബിരുദവും ബി എഡ് യോഗ്യതയുമുള്ള പുരുഷന്‍മാര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും സഹിതം ഒക്ടോബര്‍ 17ന് രാവിലെ 11 മണിക്ക് പാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ ഹാജരാകണം.

ധനസഹായം അപേക്ഷ ക്ഷണിച്ചു

വിധവകളുടെ മക്കള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിനുളള ധനസഹായം നല്‍കുന്നതിന് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ www.schemes.wcd.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ‘പൊതുജന പദ്ധതികള്‍ അപേക്ഷാ പോര്‍ട്ടല്‍ എന്ന വെബ് പേജില്‍ എങ്ങനെ അപേക്ഷിക്കാം’ എന്ന മെനുവില്‍ ലഭിക്കും. അപേക്ഷകള്‍ അതാത് സ്ഥലത്തെ ഐ സി ഡി എസ് ഓഫീസിലെ ശിശു വികസന പദ്ധതി ഓഫീസര്‍മാര്‍ക്ക് ഓണ്‍ലൈനായി ഡിസംബര്‍ 31ന് മുമ്പായി സമര്‍പ്പിക്കണം.

ഹിന്ദി ട്രെയിനിങ്ങ്

കേരള സര്‍ക്കാര്‍ വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ഹിന്ദി ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യൂക്കേഷന്‍ അധ്യാപക ട്രെയിനിങ് കോഴ്സിന് ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷിക്കാം. 50ശതമാനം മാര്‍ക്കോടെ രണ്ടാം ഭാഷ ഹിന്ദിയിലുള്ള പ്ലസ്ടൂ അല്ലെങ്കില്‍ ബിഎ ഹിന്ദി പാസാകണം. പ്രായപരിധി 17നും 35 ഇടയില്‍. പട്ടികജാതി, പട്ടികവര്‍ഗക്കാര്‍ക്കും മറ്റു പിന്നോക്കക്കാര്‍ക്കും സീറ്റ് സംവരണം ലഭിക്കും. ഒക്ടോബര്‍ 25നകം അപേക്ഷ പ്രിന്‍സിപ്പല്‍, ഭാരത് ഹിന്ദി പ്രചാരകേന്ദ്രം, അടൂര്‍, പത്തനംതിട്ട ജില്ല എന്ന വിലാസത്തില്‍ ലഭിക്കണം.  ഫോണ്‍: 0473 4296496, 8547126028.

സ്റ്റുഡന്റ് കൗണ്‍സിലര്‍ നിയമനം  

കണ്ണൂര്‍ ഗവ. പോളിടെക്നിക് കോളേജില്‍ ഈ അധ്യയന വര്‍ഷത്തേക്ക് സ്റ്റുഡന്റ് കൗണ്‍സിലര്‍ നിയമനം നടത്തുന്നു. എം എസ് സി സൈക്കോളജി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ ബയോഡാറ്റ, മാര്‍ക്ക് ലിസ്റ്റ്, യോഗ്യത, പ്രവൃത്തി പരിചയം, അധിക യോഗ്യത ഉണ്ടെങ്കില്‍ അത് തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ഒക്ടോബര്‍ 13ന് രാവിലെ 11 മണിക്ക് കോളേജ് പ്രിന്‍സിപ്പല്‍ മുമ്പാകെ കൂടിക്കാഴ്ചക്ക് ഹാജരാകണം.

കിസാന്‍ സമ്മാന്‍ നിധി;
പോസ്റ്റ് പേയ്മെന്റ് ബാങ്ക് സൗകര്യം ഉപയോഗിക്കാം

പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി ആനുകൂല്യം നേടുന്നതിന് ആധാര്‍ ബന്ധിത അക്കൗണ്ട് നിര്‍ബന്ധമായ സാഹചര്യത്തില്‍ ഇന്ത്യാ പോസ്റ്റ് പേയ്മെന്റ് ബാങ്ക് സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്താവുന്നതാണെന്ന് തപാല്‍ വകുപ്പ് അധികൃതര്‍ അറിയിച്ചു. ആധാര്‍ കാര്‍ഡ്, ഒരു മൊബൈല്‍ ഫോണ്‍ സഹിതം 200 രൂപയുമായി പോസ്റ്റ്മാന്‍ വഴിയോ പോസ്റ്റ് ഓഫീസില്‍ നേരിട്ടോ ഹാജരായി അക്കൗണ്ട് തുടങ്ങാം. ആധാര്‍ ബന്ധിത അക്കൗണ്ട്, ഇ കെ വൈ സി സൃഷ്ടിക്കുകയും കൃഷിഭവനില്‍ ഭൂരേഖ സമര്‍പ്പിക്കുകയും വേണം. രണ്ട് ഹെക്ടര്‍ വരെ കൃഷിയോഗ്യമായ ഭൂമിയുള്ള അര്‍ഹരായ ചെറുകിട കഷകര്‍ക്ക് അക്കൗണ്ടിലേക്ക് മൂന്ന് ഗഡുക്കളായി 2000 രൂപ വീതം സര്‍ക്കാര്‍ നേരിട്ട് നിക്ഷേപിക്കുന്ന പദ്ധതിയാണിത്.

ലേലം

കോടതി കുടിശ്ശിക ഈടാക്കുന്നതിലേക്കായി ജപ്തി ചെയ്ത തലശ്ശേരി താലൂക്ക് കോട്ടയം അംശം കിണവക്കല്‍ ദേശത്ത് റി സ 73/3 എയില്‍ പെട്ട 0.0496 ഹെക്ടര്‍ വസ്തുവും അതിലുള്‍പ്പെട്ട സകലതും നവംബര്‍ 15ന് രാവിലെ 11 മണിക്ക് കോട്ടയം വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ തലശ്ശേരി റവന്യൂ റിക്കവറി ഓഫീസില്‍ ലഭിക്കും.

സീറ്റ് ഒഴിവ്

സി ഡിറ്റിന്റെ കമ്മ്യൂണിക്കേഷന്‍ കോഴ്‌സ് ഡിവിഷന്‍ നടത്തുന്ന ആറു മാസത്തെ ഡിപ്ലോമ  ഇന്‍ മള്‍ട്ടീമീഡിയ പ്രൊഡക്ഷന്‍, ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ വിഡിയോഗ്രാഫി എന്നീ കോഴ്‌സുകള്‍ക്ക് സീറ്റ് ഒഴിവുണ്ട്. താല്‍പര്യമുള്ളവര്‍  9895788155, 8547720167 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക. കൂടുതല്‍ വിവരങ്ങള്‍ www.mediastudies.cdit.org ല്‍ ലഭിക്കും.

error: Content is protected !!