ആന്തൂരില്‍ വാതക ശ്മശാനം തുറന്നു

ആന്തൂരിലെ വ്യവസായ വികസന പ്ലോട്ടിലെ  നവീകരിച്ച ശാന്തിതീരം വാതക ശ്മശാനം എംപി ഗോവിന്ദന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.

നഗരകാര്യ വകുപ്പിന്റെ 50 ലക്ഷം രൂപയും ധനകാര്യവകുപ്പിന്റെ 15 ലക്ഷം രൂപയും ചേര്‍ത്ത് ആകെ 65 ലക്ഷം രൂപ ചെലവഴിച്ചാണ് ശ്മശാനം നിര്‍മിച്ചത്. രാവിലെ ആറുമണി മുതല്‍ രാത്രി 8 മണി വരെയാണ് പ്രവര്‍ത്തന സമയം. ഏകദേശം രണ്ട് സിലിണ്ടറോളം ഒരു ബോഡിക്ക് ആവശ്യമായിട്ട് വരും. നഗരസഭ പരിധിയിലുള്ളവര്‍ക്ക് 3000 രൂപയും, പുറത്തുള്ളവര്‍ക്ക് 3500 രൂപയുമാണ് നല്‍കേണ്ടത്.

ആന്തൂര്‍ നഗരസഭ ചെയര്‍മാന്‍ പി മുകുന്ദന്‍ അധ്യക്ഷത വഹിച്ചു. നഗരസഭ സെക്രട്ടറി പി എന്‍ അനീഷ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ വി സതീദേവി, സ്ഥിരം സമിതി അധ്യക്ഷരായ കെ വി പ്രേമരാജന്‍ മാസ്റ്റര്‍, എം ആമിന ടീച്ചര്‍, കെ പി ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍, ഓമന മുരളീധരന്‍, കൗണ്‍സിലര്‍ കെ പ്രകാശന്‍, നഗരസഭ സി സി എം ടി അജിത്, പി കെ ശ്യാമള ടീച്ചര്‍, കെ സന്തോഷ്, ടി നാരായണന്‍, വത്സന്‍ കടമ്പേരി, സമദ് കടമ്പേരി എന്നിവര്‍ പങ്കെടുത്തു.

error: Content is protected !!