വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

സ്‌കില്‍ ഷെയര്‍  പ്രൊജക്ട് ജില്ലാതല ഉദ്ഘാടനം ആറിന്

സ്‌കില്‍ ഷെയര്‍ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ഒക്ടോബര്‍ ആറിന് ഉച്ചയ്ക്ക് 2.30ന് പയ്യാമ്പലം ഗേള്‍സ് ഗവ. വി എച്ച് എസ് എസില്‍ രാമചന്ദ്രന്‍ കടന്നപ്പള്ളി എം എല്‍ എ നിര്‍വഹിക്കും. അസിസ്റ്റന്റ് കലക്ടര്‍ അനൂപ് ഗാര്‍ഗ്, ഡി ഡി ഇ എ പി അംബിക എന്നിവര്‍ മുഖ്യാതിഥികളാകും. ജില്ലാ പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ ഇ സി വിനോദ് പദ്ധതി വിശദീകരിക്കും. പൊതുവിദ്യാഭ്യാസ വകുപ്പ്, സമഗ്ര ശിക്ഷാ കേരളം എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ വി എച്ച് എസ് ഇ വിഭാഗം വിദ്യാര്‍ഥികള്‍ക്ക് വേണ്ടി നടപ്പാക്കുന്ന പദ്ധതിയാണ് സ്‌കില്‍ ഷെയര്‍. വിദ്യാര്‍ഥികള്‍ ആര്‍ജ്ജിക്കുന്ന നൈപുണികള്‍ പൊതുസമൂഹത്തിന് പ്രയോജനപ്പെടുത്താന്‍ പദ്ധതിയിലൂടെ സാധിക്കും. ഇതിന്റെ ഭാഗമായി ജില്ലയിലെ 19 സ്‌കൂളുകളില്‍ നിന്ന്  പ്രൊജക്ടുകള്‍ അവതരിപ്പിച്ചു. ഇവയില്‍ തെരെഞ്ഞെടുക്കപ്പെട്ട അഞ്ച് പ്രൊജക്ടുകള്‍ നടപ്പിലാക്കാന്‍ സാമ്പത്തിക സഹായം നല്കും. ഗവ. ആര്‍ എഫ് ടി വി എച്ച് എസ് എസ് അഴീക്കല്‍, ഗവ. വി എച്ച് എസ് എസ് കതിരൂര്‍, ഗവ. വി എച്ച് എസ് നെരുവമ്പ്രം, ടി വി ജി വി എച്ച് എസ് എസ് തളിപ്പറമ്പ്, ഗവ. വി എച്ച് എസ് എസ് ഗേള്‍സ് പയ്യാമ്പലം എന്നീ സ്‌കൂളുകളിലെ പ്രൊജക്ടുകളാണ് തെരെഞ്ഞെടുത്തത്.

ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് നടത്തി

കതിരൂര്‍ ഗവ. വി എച്ച് എസ് എസിലെ  വി എച്ച് എസ് ഇ വിഭാഗം, എന്‍ എസ് എസ് യൂണിറ്റ്, കതിരൂര്‍ ഗവ. ആയുര്‍വേദ ഡിസ്‌പെന്‍സറി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സൗജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ്  നടത്തി. സ്‌കൂളില്‍ നടന്ന പരിപാടി കതിരൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സനില പി രാജ്  ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡണ്ട് സുധീഷ് നെയ്യാന്‍ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ കെ പ്രിയ, കതിരൂര്‍ ജി എ ഡി മെഡിക്കല്‍ ഓഫീസര്‍ ഡോ കെ സെബീന, മൊകേരി ജി എ ഡി മെഡിക്കല്‍ ഓഫീസര്‍ ഡോ ആതിര സുരേന്ദ്രന്‍, ഡോ വി കെ അക്ഷയ്, എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ പി വിജേഷ്, മാസ്റ്റര്‍ പി അജല്‍ എന്നിവര്‍ പങ്കെടുത്തു.

ഊര്‍ജ്ജസംരക്ഷണ അവാര്‍ഡ്: അപേക്ഷ ക്ഷണിച്ചു

സംസ്ഥാന ഊര്‍ജ്ജസംരക്ഷണ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. വന്‍കിട ഊര്‍ജ്ജ ഉപഭോക്താക്കള്‍, ഇടത്തരം ഊര്‍ജ്ജ ഉപഭോക്താക്കള്‍, ചെറുകിട ഊര്‍ജ്ജ ഉപഭോക്താക്കള്‍, കെട്ടിടങ്ങള്‍, സംഘടനകള്‍/സ്ഥാപനങ്ങള്‍,  ഊര്‍ജ്ജകാര്യക്ഷമ ഉപകരണങ്ങളുടെ പ്രോത്സാഹകര്‍, ആര്‍ക്കിടെക്ച്ചറല്‍/ഗ്രീന്‍ ബില്‍ഡിംഗ് കണ്‍സല്‍ട്ടന്‍സി എന്നീ വിഭാഗങ്ങളിലാണ് അവാര്‍ഡുകള്‍. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷ ഫോറത്തിനും www.keralaenergy.gov.in സന്ദര്‍ശിക്കുക. പൂരിപ്പിച്ച അപേക്ഷകള്‍ ഒക്ടോബര്‍ 31 നകം ecawardsemc@gmail.com എന്ന ഇ-മെയില്‍ ലഭിക്കണം.

കെയര്‍ടേക്കര്‍ ഒഴിവ്

ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ കെയര്‍ടേക്കര്‍ (സ്ത്രീ) തസ്തികയില്‍  ഓപ്പണ്‍ വിഭാഗത്തില്‍  താല്‍ക്കാലിക ഒഴിവ്. യോഗ്യത: പ്രീഡിഗ്രി/ തത്തുല്യം, അംഗീകൃത സ്ഥാപനത്തില്‍ ഒരു വര്‍ഷം കെയര്‍ടേക്കറായി ജോലി ചെയ്ത പ്രവൃത്തി പരിചയം. പ്രായം 2023 ജനുവരി ഒന്നിന് 18നും 41നും ഇടയില്‍. നിശ്ചിത യോഗ്യതയുള്ളവര്‍ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അതാത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ ഒക്ടോബര്‍ 12നകം പേര് രജിസ്റ്റര്‍ ചെയ്യണം.

റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

ജില്ലയില്‍ വിവിധ വകുപ്പുകളില്‍ ഡ്രൈവര്‍ ഗ്രേഡ് 2 (എല്‍ ഡി വി) ഡ്രൈവര്‍ കം ഓഫീസ് അറ്റന്‍ഡന്റ്(എല്‍ ഡി വി) (നേരിട്ടും ബൈ ട്രാന്‍സ്ഫര്‍ മുഖേനയും – 019/2021, 020/2021) തസ്തികയിലേക്ക് പി എസ് സി 2021 ആഗസ്റ്റ് 17ന് നടത്തിയ ഒ എം ആര്‍ ടെസ്റ്റിന്റെയും 2023 ജനുവരി  25ന് നടത്തിയ ഡ്രൈവിങ് ടെസ്റ്റിന്റെയും അടിസ്ഥാനത്തില്‍ തയ്യാറാക്കിയ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചതായി ജില്ലാ പി എസ് സി ഓഫീസര്‍ അറിയിച്ചു.

സീറ്റ് ഒഴിവ്

കെല്‍ട്രോണില്‍ ഡിപ്ലോമ ഇന്‍ മോണ്ടിസ്സോറി ടീച്ചര്‍ ട്രെയിനിങ്, പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ പ്രീസ്‌കൂള്‍ ടീച്ചര്‍ ട്രെയിനിങ് എന്നീ കോഴ്സുകളില്‍ സീറ്റൊഴിവ്.  താല്‍പര്യമുള്ളവര്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുമായി അടുത്തുള്ള കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ ഹാജരാകണം. ഫോണ്‍: 9072592412, 9072592416.

വാക്ക് ഇന്‍ ഇന്റര്‍വ്യൂ മാറ്റി

കണ്ണപുരം ബഡ്സ് സ്പെഷ്യല്‍ സ്‌കൂളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ ടീച്ചര്‍, സ്പീച്ച് തെറാപ്പിസ്റ്റ്  എന്നിവരെ നിയമിക്കുന്നതിന് ഒക്ടോബര്‍ ആറിന് നടത്താനിരുന്ന ഇന്റര്‍വ്യൂ ഒമ്പതിലേക്ക് മാറ്റി. ടീച്ചര്‍ – ഡിപ്ലോമ ഇന്‍ സ്പെഷ്യല്‍ എജുക്കേഷന്‍. സ്പീച്ച് തെറാപ്പിസ്റ്റ് -ബി എ എസ് എല്‍ പി എന്നിങ്ങനെയാണ് യോഗ്യത. താല്‍പര്യമുള്ളവര്‍ ഒക്ടോബര്‍ ഒമ്പതിന് രാവിലെ 10.30ന് കണ്ണപുരം ഗ്രാമപഞ്ചായത്ത് കാര്യാലയത്തില്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് ബയോഡാറ്റ, യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍, പകര്‍പ്പ് എന്നിവ സഹിതം ഹാജരാകണം. ഫോണ്‍: 9496049034.

ഫ്രണ്ട് ഓഫീസ് അസിസ്റ്റന്റ്/എച്ച് എം സി ക്ലര്‍ക്ക് ഒഴിവ്

ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ എച്ച് എം സി മുഖേന താല്‍ക്കാലികാടിസ്ഥാനത്തില്‍ ഫ്രണ്ട് ഓഫീസ് അസിസ്റ്റന്റ്/ എച്ച് എം സി ക്ലര്‍ക്ക് തസ്തികയില്‍ നിയമനം നടത്തുന്നു. യോഗ്യത: ബി കോം വിത്ത് അക്കൗണ്ടിങ്, ഡി സി എ.  താല്‍പര്യമുള്ളവര്‍ ഒക്ടോബര്‍ ഒമ്പതിന് രാവിലെ 11 മണിക്ക് ആശുപത്രി ഓഫീസില്‍ നടത്തുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് വിദ്യാഭ്യാസ യോഗ്യത, വയസ്, മേല്‍വിലാസം എന്നിവ തെളിയിക്കുന്ന അസ്സല്‍ രേഖകള്‍ സഹിതം ഹാജരാകണം. ഫോണ്‍: 0497 2706666.

ചുരുക്കപട്ടിക പ്രസിദ്ധീകരിച്ചു

ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ എല്‍ പി സ്‌കൂള്‍ ടീച്ചര്‍ (മലയാളം മീഡിയം – സെക്കന്റ് എന്‍ സി എ – എസ് ടി – 786/2022) തസ്തികയിലേക്ക് പി എസ് സി 2023 ജൂണ്‍ 26ന് നടത്തിയ ഓണ്‍ലൈന്‍ പരീക്ഷയുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ ചുരുക്കപട്ടിക പ്രസിദ്ധീകരിച്ചതായി ജില്ലാ പി എസ് സി ഓഫീസര്‍ അറിയിച്ചു.

ടെണ്ടര്‍

ജില്ലാ ആശുപത്രിയിലെ  ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ ഭാഗമായ പാട്യം ചെറുവാഞ്ചേരിയിലെ പകല്‍വീട്ടിലെ അന്തേവാസികളുടെ ആവശ്യത്തിലേക്ക് ഭക്ഷണം വിതരണം ചെയ്യുന്നതിന് കരാറടിസ്ഥാനത്തില്‍ ആറ് മാസത്തേക്ക് കരാറുകാര്‍/ഏജന്‍സികളില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. ഒക്ടോബര്‍ 21ന് രാവിലെ 11.30 വരെ ടെണ്ടര്‍ സ്വീകരിക്കും.

ജില്ലാ ആശുപത്രിയിലെ ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ ഭാഗമായ മുത്തത്തി പയ്യന്നൂര്‍ ഡെകെയര്‍ സെന്ററുകളിലേക്ക് 12 സീറ്റുള്ള വാഹനം കരാറടിസ്ഥാനത്തില്‍ ആറ് മാസത്തേക്ക് ലഭ്യമാക്കുന്നതിന് കരാറുകാര്‍/ഏജന്‍സികളില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. ഒക്ടോബര്‍ 21ന് രാവിലെ 12.30 വരെ ടെണ്ടര്‍ സ്വീകരിക്കും.

ജില്ലാ ആശുപത്രിയിലെ ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ ആവശ്യത്തിലേക്ക് ഏഴ് സീറ്റുള്ള വാഹനം  കരാറടിസ്ഥാനത്തില്‍ ആറ് മാസത്തേക്ക് ലഭ്യമാക്കുന്നതിന് കരാറുകാര്‍/ഏജന്‍സികളില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. ഒക്ടോബര്‍ 21ന് രാവിലെ 12 മണി വരെ ടെണ്ടര്‍ സ്വീകരിക്കും.

error: Content is protected !!