കണ്ണൂരിൽ സ്ഥിരം ഹജ്ജ് ക്യാമ്പ് പരിഗണനയിൽ

ഹജ്ജ് എംബാർക്കേഷൻ പോയിന്റായി ഉൾപ്പെടുത്തിയ കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ടിൽ സ്ഥിരം ഹജ്ജ് ക്യാമ്പിന് നടപടിക്ക് നിർദേശം. ഇതിന് സ്ഥലം ലഭ്യമാക്കുന്നതിന്റെ സാധ്യത പരിശോധിക്കാൻ കിയാലിനോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
കാസർഗോഡ് , കണ്ണൂർ ,വയനാട്, കോഴിക്കോട് ജില്ലകളെ ഉൾപ്പെടുത്തി മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നേതൃത്വത്തിൽ കോഴിക്കോട്  ചെറുവണ്ണൂർ മറീന കൺവെൻഷൻ സെന്ററിൽ നടത്തിയ  മേഖലാ അവലോകന യോഗത്തിലാണ് മുഖ്യമന്ത്രിയുടെ നിർദേശം.
ഈ വർഷം ഹജ്ജ് എംബാർക്കേഷൻ പോയിന്റായി ഉൾപ്പെടുത്തിയ എയർപോർട്ടിന്റെ കാർഗോ കോംപ്ലക്സിൽ താല്ക്കാലികമായാണ് ഹജ്ജ് ക്യാമ്പ് നിർമ്മിച്ചത്. ഹജ്ജ് തീർത്ഥാടനം കഴിഞ്ഞയുടൻ അത് പൊളിച്ചു നീക്കിയിരുന്നു. തുടർന്നുള്ള വർഷങ്ങളിലും എയർപോർട്ട് ഹജ്ജ് എംബാർക്കേഷൻ പോയിന്റായി ഉൾപ്പെടുത്താൻ സാധ്യതയുള്ളതിനാലാണ് സ്ഥിരം ഹജ്ജ് ക്യാമ്പ് നിർമ്മിക്കണമെന്ന ആവശ്യമുയർന്നത്.

മലബാറിലെ ഹജ്ജ് തീർത്ഥാടകർക്ക് സൗകര്യപ്രദമായ വിമാനത്താവളമാണ് കണ്ണൂർ. വിമാനത്താവളത്തിന്റെ പുരോഗതിക്ക് മുതൽക്കൂട്ടാവുന്ന ഒരു ഘടകം കൂടിയാണിത്. ഈ വർഷം രണ്ടായിരത്തോളം  ഹാജിമാരാണ് കണ്ണൂരിൽ നിന്നും ഹജ്ജ് തീർത്ഥാടനത്തിന് പോയത്.

error: Content is protected !!