മമ്മൂട്ടി വൈഎസ്ആര്‍ ആയി വീണ്ടും; ജഗന് മോഹനായി ജീവ; ‘യാത്ര 2’ ഫസ്റ്റ് ലുക്ക്
26 വര്‍ഷത്തിന് ശേഷം മമ്മൂട്ടി തെലുങ്കിൽ അഭിനയിച്ച ചിത്രമാണ് ‘യാത്ര’. മുന്‍ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്ഡിയുടെ ജീവിതത്തെ അസ്പദമാക്കി ഒരുങ്ങിയ ബയോപിക്കിൽ വൈ എസ് ആറായി എത്തിയത് മമ്മൂട്ടിയായിരുന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗവുമായി ബന്ധപ്പെട്ട വാർത്തകളും കഴിഞ്ഞ ദിവസങ്ങളിലെത്തിയിരുന്നു. പുതിയ ഫസ്റ്റ് ലൂക്ക് പോസ്റ്റർ കൂടി ഇപ്പോൾ പുറത്തുവിട്ടപ്പോൾ മമ്മൂട്ടിയോടൊപ്പം ജീവയെ കൂടി പരിചയപ്പെടുത്തിയിരിക്കുകയാണ് നടൻ.