കെ കണ്ണപുരത്ത് വാഹനാപകടം,ആറു വയസുകാരി മരിച്ചു

കെ. കണ്ണപുരം വായനശാലക്ക് സമീപം വാഹനാപകടം ബൈക്കും സ്കൂട്ടിയും കൂട്ടിയിടിച്ച് ആറ് വയസുകാരി മരിച്ചു. യോഗ ശാലക്ക് സമീപത്തെ എം ഷഹയാണ് മരിച്ചത്. പരിക്കേറ്റ രണ്ടുപേരെ കണ്ണുരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ബുധനാഴ്ച രാവിലെയോടെയായിരുന്നു അപകടം . മദ്രസ വിട്ട് ബന്ധുവിനൊപ്പം സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെ ബൈക്ക് ഇടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ച് വീണ ഷഹയെയും ബന്ധുവിനെയും ഉടൻ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഷഹ മരണപ്പെടുകയായിരുന്നു. ഷിറാസ് ഹസീന ദമ്പതികളുടെ മകളും . പാപ്പിനിശ്ശേരി ഹിദായത്തുൽ സ്കൂൾ ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയാണ്. മൃതദേഹം പരിയാരത്തെ കണ്ണൂർ ഗവ: മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

error: Content is protected !!