വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

ചാമ്പ്യന്‍സ് ബോട്ട് ലീഗ് 9ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന വള്ളംകളി ലീഗായ ചാമ്പ്യന്‍സ് ബോട്ട് ലീഗിന്റെ (സിബിഎല്‍ ) ഭാഗമായി ചുരുളന്‍ വള്ളങ്ങളെ ഉള്‍പ്പെടുത്തിയുള്ള മത്സരങ്ങള്‍ സെപ്റ്റംബര്‍ ഒമ്പതിന് ഉച്ചക്ക് 2.30ന് മുഴപ്പിലങ്ങാട് കടവിന് സമീപം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.
അഞ്ചരക്കണ്ടി പുഴയില്‍ മമ്മാക്കുന്ന് മുതല്‍ മുഴപ്പിലങ്ങാട് കടവ് വരെയുള്ള ഒരു കിലോമീറ്റര്‍ ദൂരത്താണ് ജലോത്സവം നടക്കുന്നത്. ചുണ്ടന്‍ വള്ളങ്ങള്‍ക്ക് പകരം കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള 14 ചുരുളന്‍ വള്ളങ്ങളാണ് ഉത്തരമലബാറിലെ മത്സരങ്ങളില്‍ ഏറ്റുമുട്ടുന്നത്.
കൊല്ലം മുതല്‍ കോട്ടപ്പുറം വരെ വള്ളംകളിയുടെ ആവേശം നിറച്ച സിബിഎല്‍ മത്സരങ്ങള്‍ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും നടത്തുമെന്ന് 2022ലെ സിബിഎല്‍ രണ്ടാം ലക്കത്തിന്റെ ഉദ്ഘാടന വേളയില്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് ഉത്തരമലബാറില്‍ സിബിഎല്‍ മത്സരങ്ങള്‍ നടത്തുന്നത്.

മത്സ്യത്തൊഴിലാളി ജാഗ്രത നിര്‍ദേശം

കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ല.സെപ്റ്റംബർ ആറ്, ഏഴ് തിയ്യതികളിൽ കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ  മണിക്കൂറിൽ 40  മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുള്ളതിനാൽ ഈ ദിവസങ്ങളിൽ മത്സ്യബന്ധനത്തിന് പോകുവാൻ പാടുള്ളതല്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

സംരംഭകര്‍ക്കായി മുഖാമുഖം പരിപാടി

വിവിധ കാരണങ്ങളാല്‍ പ്രതിസന്ധിയിലായ സംരംഭകര്‍ക്ക് സംരംഭം പുനരുജ്ജീവിപ്പിക്കാന്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പദ്ധതിയായ ഇന്‍വെസ്റ്റേര്‍സ് ഡെസ്‌കിന്റെ ആഭിമുഖ്യത്തില്‍ അവസരമൊരുക്കുന്നു. വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ നടത്തുന്ന മുഖാമുഖം പരിപാടിയില്‍ പങ്കെടുക്കാന്‍ താല്‍പര്യമുളള സംരംഭകര്‍ രജിസ്റ്റര്‍ ചെയ്യുക. ഫോണ്‍: 9188952109, 9188952110
ഇ-മെയില്‍: kannurdpinvestorsdesk@gmail.com

കൗണ്‍സിലര്‍ നിയമനംജില്ലാ ആശുപത്രിയില്‍ കെഎസ്എസിഎസിന്റെ കീഴില്‍ എസ്ടി ഐ കൗണ്‍സിലറെ നിയമിക്കുന്നു. യോഗ്യത. ഡിഗ്രി ഇന്‍ സൈക്കോളജി, സോഷ്യല്‍ വര്‍ക്ക്, സോഷ്യോളജി, ആന്ത്രോപ്പോളജി, ഹ്യൂമന്‍ ഡവലപ്പ്‌മെന്റ് നഴ്‌സിങില്‍ മൂന്ന് വര്‍ഷത്തെ പരിചയം അല്ലെങ്കില്‍ പിജി  സൈക്കോളജി, സോഷ്യല്‍ വര്‍ക്ക്, സോഷ്യോളജി, ആന്ത്രോപ്പോളജി, ഹ്യൂമന്‍ ഡവലപ്പ്‌മെന്റ്, എന്‍എസിപിയില്‍ ജോലി ചെയ്ത പരിചയം. ഉദ്യോഗാര്‍ഥികള്‍ ജില്ലാ ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസില്‍ സെപ്റ്റംബര്‍ 12ന് രാവിലെ 10.30ന് നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കുക.

താല്‍പര്യപത്രം ക്ഷണിച്ചു

കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയായ ഇന്‍വെസ്റ്റേഴ്‌സ് ഡെസ്‌കിന്റെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ 18, 19 തീയതികളില്‍ നടക്കുന്ന എന്‍ആര്‍ഐ സമിറ്റിലേക്ക് അംഗീകൃത ഏജന്‍സികളില്‍ നിന്ന് താല്‍പര്യപത്രം ക്ഷണിച്ചു. ഇവന്റ് മാര്‍ക്കറ്റിങ്, ഡാറ്റാ കലക്ഷന്‍, ഇന്‍വിറ്റേഷന്‍ ആന്റ് ഫോളോ അപ്പ്, ബ്രോഷര്‍, പോസ്റ്റര്‍, വീഡിയോ, ഹോര്‍ഡിങ്‌സ് എന്നിവയാണ് ഇനങ്ങള്‍. അവസാന തീയതി സെപ്റ്റംബര്‍ 15ന് വൈകീട്ട് നാല് മണി വരെ. വിലാസം: മാനേജര്‍, ജില്ലാ പഞ്ചായത്ത് ജില്ലാ വ്യവസായ കേന്ദ്രം, കണ്ണൂര്‍. ഫോണ്‍: 0497 2700928.

അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം

കണ്ണൂര്‍ ഗവ.ആയുര്‍വേദ കോളേജിലെ ദ്രവ്യഗുണ വകുപ്പില്‍ അധ്യാപക തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ അസിസ്റ്റന്റ് പ്രൊഫസറെ നിയമിക്കുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത. പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. താല്‍പര്യമുള്ളവര്‍ ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും, ആധാര്‍, പാന്‍കാര്‍ഡ് എന്നിവയുടെ പകര്‍പ്പും ബയോഡാറ്റയും സഹിതം സെപ്റ്റംബര്‍ 14ന് രാവിലെ 11 മണിക്ക് പരിയാരത്തുള്ള ഗവ.ആയുര്‍വേദ കോളേജില്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം. ഫോണ്‍: 0497 2800167.

പട്ടയകേസുകളുടെ വിചാരണ മാറ്റി

സെപ്റ്റംബര്‍ ഏഴിന് കലക്ടറേറ്റില്‍ നടത്താനിരുന്ന ഇരിട്ടി, തലശ്ശേരി ദേവസ്വം ലാന്റ് ട്രിബ്യൂണല്‍  പട്ടയകേസുകളുടെ വിചാരണ സെപ്റ്റംബര്‍ 18ലേക്ക് മാറ്റിയതായി ഡി എം ഡെപ്യൂട്ടി കലക്ടര്‍ അറിയിച്ചു.

താല്‍ക്കാലിക അധ്യാപക നിയമനം

പുഴാതി ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പ്ലസ്ടു വിഭാഗത്തില്‍ ഇംഗ്ലീഷ് സീനിയര്‍ അധ്യാപക താല്‍കാലിക ഒഴിവ്.  താല്‍പര്യമുള്ളവര്‍ സെപ്റ്റംബര്‍ ഏഴിന് രാവിലെ 10 മണിക്ക് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം  ഹാജരാകണം. ഫോണ്‍: 0497 2749851, 9847170459.

മുണ്ടേരി ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ കായിക  അധ്യാപകന്റെ താല്‍കാലിക ഒഴിവ്.  താല്‍പര്യമുള്ളവര്‍ സെപ്റ്റംബര്‍ ഏഴിന് രാവിലെ 10.30ന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം.

സര്‍ട്ടിഫൈഡ് കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയിനര്‍/
സോഫ്റ്റ് സ്‌കില്‍ ട്രെയിനര്‍

ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അഡീഷണല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാം (അസാപ് ) നടത്തുന്ന കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയിനര്‍ കോഴ്സിന്റെ അടുത്ത ബാച്ചിലേക്കുള്ള പ്രവേശനം തുടങ്ങി. 400 മണിക്കൂര്‍ ആണ് കോഴ്‌സിന്റെ  കാലാവധി. ബിരുദവും ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യവുമാണ് യോഗ്യത.
പാലയാട് അസാപ്  കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കിലാണ് കോഴ്സ് നടക്കുക. https://g01.tcsion.com//EForms/configuredHtml/32456/81237/Registration.html?value=26 എന്ന ലിങ്ക് വഴി അപേക്ഷിക്കാം. കനറാ ബാങ്ക് വഴി സ്‌കില്‍ ലോണ്‍ ലഭ്യമാണ്. താല്‍പര്യമുള്ളവര്‍ക്ക് ഫീസ് അടക്കുമ്പോള്‍ സ്‌കില്‍ ലോണ്‍ ഫെസിലിറ്റി ഉപയോഗപ്പെടുത്താം. ഫോണ്‍: 8075851148, 9633015813, 7907828369.

ഹൈസ്‌കൂള്‍ ടീച്ചര്‍; ഇന്റര്‍വ്യൂ 7, 8 തീയതികളില്‍

ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ ടീച്ചര്‍ (ഹിന്ദി – 562/2021) തസ്തികയുടെ തെരഞ്ഞെടുപ്പിനായി 2023 ജനുവരി 19ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടുകയും ഒറ്റത്തവണ പ്രമാണ പരിശോധന പൂര്‍ത്തിയാക്കുകയും ചെയ്ത ഉദ്യോഗാര്‍ഥികള്‍ക്കായി സെപ്റ്റംബര്‍ ഏഴ്, എട്ട് തീയതികളില്‍ ജില്ലാ പി എസ് സി ഓഫീസില്‍ ഇന്റര്‍വ്യൂ നടത്തും. അവസാന ഘട്ടത്തില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക്  പ്രൊഫൈല്‍ മെസേജ്, ഫോണ്‍ മെസേജ് എന്നിവ നല്‍കിയിട്ടുണ്ട്. ഒ ടി ആര്‍ പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്തെടുത്ത അഡ്മിഷന്‍ ടിക്കറ്റ്, ബയോഡാറ്റ ഫോം, വണ്‍ ടൈം വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ്, മറ്റ് എല്ലാ അസ്സല്‍ പ്രമാണങ്ങളും കമ്മീഷന്‍ അംഗീകരിച്ച ഏതെങ്കിലും ഒരു തിരിച്ചറിയല്‍ രേഖയും സഹിതം ഹാജരാകണം. ഫോണ്‍: 0497 2700482.

അപേക്ഷ ക്ഷണിച്ചു

ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന പ്രധാനമന്ത്രി മത്സ്യ സമ്പദയോജന പദ്ധതിയുടെ വിവിധ ഘടക പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. ത്രീ വീലര്‍ വിത്ത് ഐസ് ബോക്സ്, മത്സ്യകുഞ്ഞുങ്ങളുടെ നഴ്സറി/മത്സ്യ പരിപാലന യൂണിറ്റ്, കല്ലുമ്മക്കായ കൃഷി, മീഡിയം സ്‌കെയില്‍ അലങ്കാര മത്സ്യകൃഷി, ഇന്റഗ്രേറ്റഡ് ഓര്‍ണമെന്റല്‍ ഫിഷ് റിയറിങ് യൂണിറ്റ്, ഇന്‍സുലേറ്റഡ് വെഹിക്കിള്‍, മത്സ്യബൂത്ത് നിര്‍മാണം, ഓരുജല കുള നിര്‍മാണം, ശുദ്ധജല മത്സ്യക്കൃഷിക്കായുള്ള പ്രവര്‍ത്തന ചെലവ്, ഓരുജല മത്സ്യക്കൃഷിക്കായുള്ള പ്രവര്‍ത്തന ചെലവ് എന്നിവയാണ് ഘടക പദ്ധതികള്‍. എല്ലാ പദ്ധതികളുടെയും നിശ്ചിത മാതൃകയിലുള്ള അപേക്ഷ കണ്ണൂര്‍, തലശ്ശേരി, അഴീക്കോട്, മാടായി എന്നീ മത്സ്യഭവന്‍ ഓഫീസുകളില്‍ ലഭിക്കും.  പൂരിപ്പിച്ച അപേക്ഷ അനുബന്ധ രേഖകള്‍ സഹിതം സെപ്റ്റംബര്‍ 25ന് വൈകിട്ട് നാല് മണി വരെ ബന്ധപ്പെട്ട ഓഫീസുകളില്‍ സ്വീകരിക്കും. ഫോണ്‍: 0497 2732340.

അപേക്ഷ ക്ഷണിച്ചു

സി-ഡിറ്റില്‍  തുടങ്ങുന്ന ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ഡിപ്ലോമ ഇന്‍ ഫിനാന്‍ഷ്യല്‍ മാനേജ്മെന്റ്, ഓഫീസ് ഓട്ടോമേഷന്‍, ഡിടിപി, സര്‍ട്ടിഫിക്കറ്റ് ഇന്‍ മലയാളം കമ്പ്യൂട്ടിങ് ആന്റ് ഡിജിറ്റല്‍ പബ്ലിഷിങ്ങ്, ഡാറ്റാ എന്‍ട്രി, ടാലി,  എം എസ് ഓഫീസ് തുടങ്ങിയ  കോഴ്സുകള്‍ക്ക് എസ് എസ് എല്‍ സി മിനിമം യോഗ്യതയുള്ളവരില്‍ നിന്നും അപേക്ഷ  ക്ഷണിച്ചു.  എസ് സി, എസ് ടി, ബി പി എല്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഫീസിളവ് ലഭിക്കും. ഫോണ്‍: 9947763222.

പ്രൊജക്ട് കമ്മീഷണര്‍, വളണ്ടിയര്‍ നിയമനം

കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ സുസ്ഥിരത പദ്ധതി, ജലജീവന്‍ മിഷന്‍ കുടിവെളള വിതരണ പദ്ധതി നടപ്പാക്കുന്നതിനായി നിലവില്‍ ഒഴിവുള്ള തസ്തികകളില്‍ പ്രൊജക്ട് കമ്മീഷണര്‍മാരെയും വോളണ്ടിയര്‍മാരെയും ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു.  കുറഞ്ഞ യോഗ്യത പ്രൊജക്ട് കമ്മീഷണര്‍ – ബി ടെക്ക് (സിവില്‍), രണ്ടു വര്‍ഷത്തെ സിവില്‍ എഞ്ചിനീയറിങ്/ വാട്ടര്‍ സപ്ലൈ പ്രൊജക്ടില്‍ ജോലി ചെയ്ത പ്രവൃത്തി പരിചയവും വളണ്ടിയര്‍ – ബി ടെക്ക് (സിവില്‍), കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭികാമ്യം.  പ്രദേശവാസികള്‍ക്ക് അപേക്ഷിക്കാം.  താല്‍പര്യമുള്ളവര്‍ സെപ്റ്റംബര്‍ ഏഴിന് രാവിലെ 10.30ന്  തളാപ്പിലുള്ള ജലനിധി ഓഫീസില്‍ നടക്കുന്ന അഭിമുഖത്തിന് ഹാജരാവുക. ഫോണ്‍: 0497 2707601, 8281112250, 8281112248.

അപേക്ഷ ക്ഷണിച്ചു

ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പട്ടികജാതിയില്‍പ്പെട്ടവര്‍ക്ക് ശിങ്കാരിമേളം, നാസിക് ഡോല്‍ ട്രൂപ്പുകള്‍ എന്ന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.  ജില്ലയിലെ ഗ്രാമപഞ്ചായത്തുകളില്‍ താമസിക്കുന്ന പട്ടികജാതിക്കാരുടെ ട്രൂപ്പുകളായിരിക്കണം.  അഞ്ച് അംഗങ്ങളോ അതില്‍ കൂടുതലോ അംഗങ്ങളുള്ള ഗ്രൂപ്പുകള്‍ക്ക് അപേക്ഷിക്കാം.  ജില്ലയിലെ പട്ടികജാതിക്കാരും, ഗ്രാമപഞ്ചായത്തുകളില്‍ സ്ഥിരതാമസക്കാരുമായ 18നും 40നും ഇടയില്‍ പ്രായമുള്ളവരുമായിരിക്കണം അപേക്ഷകര്‍.  അംഗങ്ങളുടെ വരുമാന പരിധി രണ്ട് ലക്ഷം രൂപ.  മൂന്ന് വര്‍ഷത്തിനുള്ളില്‍ ഇതേ ആവശ്യത്തിന് ആനുകൂല്യം ലഭിച്ചിട്ടുണ്ടാകരുത്.  കൂടാതെ അടങ്കല്‍ തുകയുടെ  അഞ്ച് ശതമാനം തുക ഗുണഭോക്താക്കള്‍ ഗുണഭോക്തൃ വിഹിതമായി അടക്കണം. അപേക്ഷയോടൊപ്പം ജാതി, വരുമാനം, നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കണം.  ഗ്രാമ ബ്ലോക്ക് പഞ്ചായത്തുകളില്‍ നിന്ന്  മൂന്ന് വര്‍ഷത്തിനുള്ളില്‍ ഇതേ ആവശ്യത്തിന് ആനുകൂല്യം ലഭിച്ചിട്ടില്ലെന്ന സാക്ഷ്യപത്രം ഹാജരാക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബര്‍ 15. ഫോണ്‍: 0497 2700596.

സീറ്റ് ഒഴിവ്

ഐ എച്ച് ആര്‍ ഡി യുടെ  നെരുവമ്പ്രത്തെ അപ്ലൈഡ് സയന്‍സ് കോളേജില്‍ ഒന്നാം വര്‍ഷ ബി എസ് സി കമ്പ്യൂട്ടര്‍ സയന്‍സ്, ബികോം കോ-ഓപ്പറേഷന്‍, ബികോം വിത്ത് കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍സ്, ബി എ ഇംഗ്ലീഷ് വിത്ത് ജേര്‍ണലിസം, എം എസ് സി കമ്പ്യൂട്ടര്‍ സയന്‍സ്, എംകോം കോഴ്‌സുകളില്‍ സീറ്റ് ഒഴിവ്്. താല്‍പര്യമുളളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി കോളേജ് ഓഫീസില്‍ നേരിട്ട് ഹാജരാകുക.
എസ് സി/ എസ്ടി/ഒഇസി/ഒബിഎച്ച്/ഫിഷര്‍മാന്‍ വിദ്യാര്‍ഥികള്‍ക്ക് ഫീസ് ആനുകൂല്യം ലഭിക്കും.
ഫോണ്‍: 0497 2877600, 8547005059, 9605228016.

ഗസ്റ്റ് ഫാക്കല്‍റ്റി നിയമനം

പയ്യന്നൂര്‍ റസിഡന്‍ഷ്യല്‍ വിമന്‍സ് പോളിടെക്‌നിക് കോളേജില്‍ മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിഭാഗം ലക്ചറര്‍ തസ്തികയിലേക്ക് ഗസ്റ്റ് ഫാക്കല്‍റ്റിയെ നിയമിക്കുന്നു. എ ഐ സി ടി ഇ മാനദണ്ഡപ്രകാരം യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, ബയോഡാറ്റ എന്നിവയുടെ അസ്സല്‍, പകര്‍പ്പുകള്‍ സഹിതം സെപ്റ്റംബര്‍ 11ന് രാവിലെ 10.30ന് കോളേജ് ഓഫീസില്‍ നടക്കുന്ന എഴുത്തു പരീക്ഷയിലും കൂടിക്കാഴ്ചയിലും പങ്കെടുക്കണം. യോഗ്യതയുള്ളവര്‍ അന്നേദിവസം രാവിലെ 10 മണിക്ക് കോളേജ് ഓഫീസില്‍ രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 9497763400.

പോളിടെക്‌നിക് തത്സമയ പ്രവേശനം 11ന്

തൃക്കരിപ്പൂര്‍ ഗവ. പോളിടെക്‌നിക് കോളേജില്‍ ഈ അധ്യയന വര്‍ഷത്തെ ഡിപ്ലോമ കോഴ്‌സുകളില്‍ നിലവിലുള്ള ഒഴിവുകളിലേക്ക് സെപ്റ്റംബര്‍ 11ന് തത്സമയ പ്രവേശനം നടത്തുന്നു. ഇതുവരെ അപേക്ഷ സമര്‍പ്പിക്കാത്ത വിദ്യാര്‍ഥികള്‍ക്ക് പുതിയ അപേക്ഷ സമര്‍പ്പിക്കാം.  താല്‍പര്യമുള്ള വിദ്യാര്‍ഥികള്‍ സെപ്റ്റംബര്‍ ഏഴിന് രാവിലെ 10 മണി മുതല്‍ സെപ്റ്റംബര്‍ എട്ടിന് വൈകീട്ട് നാല് മണി വരെ മുഴുവന്‍ രേഖകളും അപേക്ഷ ഫീസുമായി കോളേജില്‍ എത്തി അപേക്ഷ സമര്‍പ്പിക്കണം. 11 ന് നടക്കുന്ന തത്സമയ പ്രവേശനത്തില്‍ പങ്കെടുക്കുകയും വേണം. കോളേജിലെ നിലവിലുള്ള ഒഴിവുകളുടെ വിവരങ്ങള്‍  www.polyadmission.org എന്ന സൈറ്റില്‍ ലഭ്യമാണ്. ഫോൺ: 04672211400, 7907729911, 9946436782.

 
തത്സമയ പ്രവേശനം
തോട്ടട ഗവ. പോളിടെക്നിക് കോളേജിൽ ഒഴിവുള്ള ഡിപ്ലോമ സീറ്റുകളിലേക്കുള്ള തത്സമയ പ്രവേശനം സെപ്റ്റംബർ എട്ട്, 11 തീയതികളിൽ നടക്കും. പ്രവേശനത്തിന് പങ്കെടുക്കാവുന്നവരുടെ സമയക്രമം ഉൾപ്പെടെയുള്ള വിശദ വിവരങ്ങൾ https://www.polyadmission.org എന്ന വെബ്സൈറ്റിൽ SPOT ADMISSION SCHEDULE എന്ന ലിങ്കിൽ ലഭ്യമാണ്.
error: Content is protected !!