വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

എച്ച്എസ്എസ്ടി സ്ഥിരം ഒഴിവുകള്‍; രജിസ്‌ട്രേഷന്‍ പുതുക്കണം
സംസ്ഥാനത്തെ എയ്ഡഡ് ഹയര്‍ സെക്കണ്ടറി സ്‌കൂളുകളിലെ എച്ച്എസ്എസ്ടി സ്ഥിരം ഒഴിവുകളിലേക്ക് പരിഗണിക്കുന്നതിന് നിര്‍ദ്ദിഷ്ട യോഗ്യതയുള്ള ഭിന്നശേഷിക്കാരായ ഉദ്യോഗാര്‍ഥികള്‍ എറണാകുളം
റീജിയണല്‍ പ്രൊഫഷണല്‍ ആന്‍ഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിലോ അതാത് എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിലോ സെപ്തംബര്‍ 30നകം രജിസ്റ്റര്‍ ചെയ്യണം. നിലവില്‍ എറണാകുളം പ്രൊഫഷണല്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്ത് യഥാസമയം പുതുക്കിയിട്ടില്ലാത്ത
ഉദ്യോഗാര്‍ഥികള്‍ നേരിട്ടോ ദൂതന്‍ മുഖേനയോ പുതുക്കണം. ഫോണ്‍: 0484 2312944.
ക്ഷയരോഗ ബോധവല്‍കരണ കെഎസ്ആര്‍ടിസി ബ്രാന്റിങ് 29ന്

ദേശീയ ക്ഷയരോഗ നിവാരണ പദ്ധതിയുടെ ഭാഗമായി ക്ഷയരോഗ ബോധവല്‍കരണ കെഎസ്ആര്‍ടിസി ബ്രാന്റിങ് സെപ്തംബര്‍ 29നു നടക്കും. രാവിലെ 11.30ന് കണ്ണൂര്‍ കെഎസ്ആര്‍ടിസി സ്റ്റാന്റ് പരിസരത്ത് രാമചന്ദ്രന്‍ കടന്നപ്പള്ളി എംഎല്‍എ ഉദ്ഘാടനം ചെയ്യും.

പെരുവ കടല്‍ക്കണ്ടം പാലം പുനര്‍നിര്‍മാണ ശിലാസ്ഥാപനം 30ന്

പട്ടികവര്‍ഗ വികസന വകുപ്പിന്റെ 2022-23 വര്‍ഷത്തെ കോര്‍പ്പസ് ഫണ്ട് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കോളയാട് ഗ്രാമ പഞ്ചായത്തില്‍ പെരുവ കടല്‍ക്കണ്ടം പാലം പുനര്‍നിര്‍മാണത്തിന്റെ ശിലാസ്ഥാപനം സെപ്തംബര്‍ 30നു നടക്കും. വൈകിട്ട് 3.30ന് കടല്‍കണ്ടം പഴയപാലത്തിന് സമീപം പട്ടികജാതി വികസന വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍ ശിലാസ്ഥാപന കര്‍മം നിര്‍വഹിക്കും. കെ കെ ശൈലജ എംഎല്‍എ അധ്യക്ഷത വഹിക്കും.

ഗാന്ധി ജയന്തി വാരാഘോഷം:
വിദ്യാര്‍ഥികള്‍ക്ക് ഉപന്യാസ മത്സരം

ഗാന്ധി ജയന്തി വാരാഘോഷത്തിന്റെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും എസ്എസ്‌കെയുടെയും സഹകരണത്തോടെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ഉപന്യാസ മത്സരം സംഘടിപ്പിക്കുന്നു. ജില്ലയിലെ യുപി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ‘ഗാന്ധിജിയുടെ രാഷ്ട്ര സങ്കല്‍പ്പം’ എന്ന വിഷയത്തിലാണ് മത്സരം. ഉപന്യാസം മൂന്നൂറ് വാക്കില്‍ കവിയരുത്. വിദ്യാര്‍ഥിയുടെ പേര്, സ്‌കൂളിന്റെ പേര്, ക്ലാസ്, ഫോണ്‍ നമ്പര്‍, സ്‌കൂള്‍ മേധാവിയുടെ സാക്ഷ്യപത്രം എന്നിവ സഹിതം ഉപന്യാസം കണ്ണൂര്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, കലക്ടറേറ്റ്, കണ്ണൂര്‍ എന്ന വിലാസത്തിലോ kannurprdcontest@gmail.com എന്ന ഇ മെയിലിലോ ഒക്ടോബര്‍ ആറിനകം ലഭിക്കണം.
പ്രാഥമിക തലത്തില്‍ തെരഞ്ഞെടുക്കപ്പെടുന്നവരെ ഉള്‍പ്പെടുത്തി ജില്ലാതലത്തില്‍ മത്സരം നടത്തിയായിരിക്കും വിജയികളെ നിശ്ചയിക്കുക. ജില്ലാതലത്തില്‍ നടക്കുന്ന സമാപന പരിപാടിയില്‍ വിജയികള്‍ക്ക് സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റുകളും നല്‍കും.

‘ഓണനിലാവ്’ വീഡിയോ മത്സരം
വിജയികളെ പ്രഖ്യാപിച്ചു

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് സംഘടിപ്പിച്ച ‘ഓണനിലാവ്’ വീഡിയോ മത്സര വിജയികളെ പ്രഖ്യാപിച്ചു. ഒന്നാം സ്ഥാനം ആലത്തുപറമ്പിലെ ആനന്ദാലയത്തില്‍ അദിത്ത് ചന്ദ്രന്‍, രണ്ടാം സ്ഥാനം ആലച്ചേരിയിലെ പുത്തന്‍വീട്ടില്‍ കെ എം അഭിറാം, മൂന്നാം സ്ഥാനം നവരസം അക്കാദമി പാനൂര്‍ എന്നിവര്‍ കരസ്ഥമാക്കി. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം നേടിയവര്‍ക്ക് യഥാക്രമം 5,000 രൂപ, 3,000 രൂപ, 2,000 രൂപ സമ്മാനമായി ലഭിക്കും. ഈ വര്‍ഷത്തെ ഓണാഘോഷത്തിന്റെ ആഹ്ലാദ നിമിഷങ്ങളുടെ വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തി അയച്ചവരില്‍നിന്നാണ് വിജയികളെ തെരഞ്ഞെടുത്തത്.

ഖാദി കിടക്ക ലോഞ്ചിങ്ങും ആദരിക്കലും 29ന്

പയ്യന്നൂര്‍ ഖാദി കേന്ദ്രം പുതുതായി ഉല്‍പ്പാദിച്ച് വിപണിയിലിറക്കുന്ന ‘സുഷുപ്തി’ കിടക്കകളുടെ ലോഞ്ചിങ്ങും ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി ഖാദി ജീവിതചര്യയാക്കിയ ഉപഭോക്താക്കളെ ആദരിക്കലും സെപ്തംബര്‍ 29നു നടക്കും. വൈകിട്ട് നാലിന് കണ്ണൂര്‍ ഖാദി ഗ്രാമ സൗഭാഗ്യ അങ്കണത്തില്‍ കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി ജയരാജന്‍ ‘സുഷുപ്തി’ കിടക്കകളുടെ ലോഞ്ചിങ് നിര്‍വഹിക്കും. രാമചന്ദ്രന്‍ കടന്നപ്പള്ളി എംഎല്‍എ ഖാദി ഉപഭോക്താക്കളെ ആദരിക്കും. ജില്ലാ ആയുര്‍വേദിക് ആശുപത്രി സൂപ്രണ്ട് ഡോ. ജി ശ്യാമ കൃഷ്ണന്‍, ജില്ലാ ഓര്‍ത്തോപീഡിക് സൊസൈറ്റി സെക്രട്ടറി ഡോ. കെ ജയദേവ് എന്നിവര്‍ മുഖ്യാതിഥിയാകും.

ഭരണാനുമതി ലഭിച്ചു

എം വി ഗോവിന്ദന്‍ മാസ്റ്റര്‍ എം എല്‍ എയുടെ പ്രത്യേക വികസന നിധിയില്‍ ഉള്‍പ്പെടുത്തി 30 ലക്ഷം രൂപ വിനിയോഗിച്ച് ആന്തൂര്‍ മുനിസിപ്പാലിറ്റിയിലെ ചിത്ര ഗേറ്റ് ഹൈസ്‌കൂള്‍ റോഡ് അഭിവൃദ്ധിപ്പെടുത്തുന്ന പ്രവൃത്തിക്ക് ജില്ലാ കലക്ടര്‍ ഭരണാനുമതി നല്‍കി.

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

കണ്ണൂര്‍ ഗവ.ഐ ടി ഐയില്‍ എംപ്ലോയബിലിറ്റി സ്‌കില്‍ വിഷയത്തില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു.  എം ബി എ/ ബി ബി എ/ ഏതെങ്കിലും വിഷയത്തിലുള്ള ബിരുദവും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത.  കൂടാതെ ഹയര്‍ സെക്കണ്ടറി/ ഡിപ്ലോമ തലത്തില്‍ ഇംഗ്ലീഷ് കമ്മ്യൂണിക്കേഷന്‍ സ്‌കില്‍സും ബേസിക് കമ്പ്യൂട്ടറും പഠിച്ചിരിക്കണം.  യോഗ്യരായ പൊതുവിഭാഗത്തില്‍പെട്ട ഉദ്യോഗാര്‍ഥികള്‍ ഒക്‌ടോബര്‍ അഞ്ചിന് രാവിലെ 10.30ന് വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം തുടങ്ങിയവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും സഹിതം കൂടിക്കാഴ്ചക്ക് പ്രിന്‍സിപ്പല്‍ മുമ്പാകെ ഹാജരാകണം.  ഫോണ്‍: 0497 2835183.

ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു

റവന്യു ഉദ്യോഗസ്ഥര്‍ക്കായി വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യുറോയുടെ നേതൃത്വത്തില്‍ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. വിജിലന്‍സ് കണ്ണൂര്‍ യൂണിറ്റ് ഇന്‍സ്പെക്ടര്‍ പി ആര്‍ മനോജ് ക്ലാസെടുത്തു. ജില്ലയിലെ അഞ്ചു താലൂക്കുകളില്‍ നിന്നുമായി 500 റവന്യൂ ഉദ്യോഗസ്ഥരാണ് പങ്കെടുത്തത്.
എ ഡി എം കെ കെ ദിവാകരന്‍ അധ്യക്ഷത വഹിച്ചു. വിജിലന്‍സ് ഉത്തരമേഖല കോഴിക്കോട് പോലീസ് സൂപ്രണ്ട് പ്രജീഷ് തോട്ടത്തില്‍ മുഖ്യാതിഥിയായി. അസിസ്റ്റന്റ് കലക്ടര്‍ അനൂപ് ഗാര്‍ഗ്, വിജിലന്‍സ് ഇന്‍സ്പെക്ടര്‍ വിനോദ്, ഹുന്‍സൂര്‍ ശിരസ്താദാര്‍ പ്രേമരാജ് എന്നിവര്‍ പങ്കെടുത്തു.
അഴിമതി സംബന്ധിച്ച വിവരങ്ങള്‍ അറിയിക്കാന്‍ 1064 എന്ന ടോള്‍ഫ്രീ നമ്പറിലോ കണ്ണൂര്‍ വിജിലന്‍സ് യൂണിറ്റിന്റെ 04972707778 എന്ന നമ്പറിലോ വിളിക്കാം. റസിഡന്‍സ് അസോസിയേഷനുകള്‍, വായനശാലകള്‍, ക്ലബ്ബുകള്‍, എന്നിവര്‍ക്ക് വിജിലന്‍സ് ബോധവല്‍ക്കരണ ക്ലാസുകള്‍ സംഘടിപ്പിക്കുന്നതിനായി വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യുറോയുമായി ബന്ധപ്പെടാം.

മിനി ജോബ് ഫെയര്‍

ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ കീഴിലെ എംപ്ലോയബിലിറ്റി സെന്ററില്‍ പ്രമുഖ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് സെപ്റ്റംബര്‍ 30ന് രാവിലെ 10 മുതല്‍ ഉച്ചക്ക് ഒരുമണി വരെ അഭിമുഖം നടത്തുന്നു.
മാര്‍ക്കറ്റിങ് മാനേജര്‍ (എം ബി എ, മൂന്നു വര്‍ഷത്തെ പ്രവൃത്തി പരിചയം). എച്ച് ആര്‍ മാനേജര്‍, അസിസ്റ്റന്റ് മാനേജര്‍, ട്രെയിനിങ് ഇന്‍സ്ട്രക്ടര്‍ (എംബിഎ). അക്കൗണ്ടന്റ്, ഓഫീസ് അസിസ്റ്റന്റ് വിത്ത് എല്‍ എം വി ലൈസന്‍സ്, സ്റ്റോര്‍ കീപ്പര്‍, ബില്ലിങ്, കാഷ്യര്‍, മാര്‍ക്കറ്റിങ് സ്റ്റാഫ്, സെയില്‍സ് മാന്‍/ഗേള്‍, പബ്ലിക് റിലേഷന്‍ ഓഫീസര്‍, ഫ്ളോര്‍ മാനേജര്‍, ഇലക്ട്രീഷന്‍ കം ഡ്രൈവര്‍, ഫാഷന്‍ ഡിസൈനര്‍. യോഗ്യത: എസ് എസ് എല്‍ സി, പ്ലസ് ടു, എം ബി എ, പി ജി, ഡിഗ്രി ഐ ടി, ഡിപ്ലോമ ഇന്‍ ഫാഷന്‍ ഡിസൈനിങ്.
താല്‍പര്യമുള്ള യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും 250 രൂപയും സഹിതം എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്ത് ഇന്റര്‍വ്യൂവിനു പങ്കെടുക്കാം. നിലവില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കും രജിസ്റ്ററേഷന്‍ സ്ലിപ്പുമായി ഇന്റര്‍വ്യൂവിന് പങ്കെടുക്കാം. ഫോണ്‍: 0497 2707610, 6282942066.



വാക്ക് ഇന്‍ ഇന്റര്‍വ്യൂ 6ന്

കണ്ണപുരം ഗ്രാമപഞ്ചായത്തിന് കീഴിലെ കണ്ണപുരം ബഡ്സ് സ്പെഷ്യല്‍ സ്‌കൂളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ ടീച്ചര്‍, സ്പീച്ച് തെറാപ്പിസ്റ്റ് എന്നിവരെ നിയമിക്കുന്നു. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഒക്ടോബര്‍ ആറിന് രാവിലെ 10.30ന് കണ്ണപുരം ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം. ഫോണ്‍: 0497 2860234.

അപേക്ഷ ക്ഷണിച്ചു

മുഴുവന്‍ സമയ തൊഴിലധിഷ്ഠിത/ പ്രവൃത്തിപര/ സാങ്കേതിക കോഴ്സുകളില്‍ പഠിക്കുന്ന വിമുക്തഭടന്‍മാരുടെ ആശ്രിതരായ മക്കള്‍/ ഭാര്യ എന്നിവര്‍ക്കുള്ള പ്രൊഫഷണല്‍ കോഴ്സ് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. കോഴ്സില്‍ പ്രവേശനം നേടുന്ന സമയത്ത് മക്കളുടെ പ്രായം 25 വയസ് കവിയരുത്.  കാപ്പിറ്റേഷന്‍ ഫീ നല്‍കി കോഴ്സില്‍ പ്രവേശനം നേടിയവരും മറ്റു സ്‌കോളര്‍ഷിപ്പുകള്‍/ കോഴ്സ് ഫീസില്‍ ഇളവ് എന്നിവ ലഭിക്കുന്നവരും ഈ സ്‌കോളര്‍ഷിപ്പിന് അര്‍ഹരല്ല. പൂരിപ്പിച്ച അപേക്ഷ ഒക്ടോബര്‍ 31നകം ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ സമര്‍പ്പിക്കണം. അപേക്ഷാ ഫോറവും മറ്റു വിശദ വിവരങ്ങളും ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ ലഭിക്കും. ഫോണ്‍: 0497 2700069.

താല്‍ക്കാലിക നിയമനം

പട്ടികജാതി വികസന വകുപ്പിന് കീഴിലെ മാടായി ഗവ. ഐ ടി ഐ ബോയ്സ് ഹോസ്റ്റലില്‍ കെയര്‍ ടേക്കര്‍, നൈറ്റ് വാച്ച് മാന്‍, ഫുള്‍ടൈം സ്വീപ്പര്‍ എന്നീ തസ്തികകളില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു.
കെയര്‍ ടേക്കര്‍ -പ്ലസ്ടു/ പ്രീഡിഗ്രി അല്ലെങ്കില്‍ തത്തുല്യം. കേരള സംസ്ഥാന പിന്നോക്ക സാമൂഹ്യ ക്ഷേമ വകുപ്പിന്റെ അംഗീകാരമുള്ള ഏതെങ്കിലും ചൈല്‍ഡ് കെയര്‍ സ്ഥാപനത്തില്‍ ഒരു വര്‍ഷം ജോലി ചെയ്ത പരിചയം. പ്രായപരിധി 35 – 55 വയസ്.
നൈറ്റ് വാച്ച്മാന്‍ -ഏഴാം ക്ലാസ് പാസ്. പ്രായം 18-55 വയസ്. ഫുള്‍ടൈം സ്വീപ്പര്‍ – ഏഴാം ക്ലാസ് പാസ്. (ബിരുദധാരി ആയിരിക്കരുത്). പ്രായപരിധി 35 – 55 വയസ്.
താല്‍പര്യമുള്ളവര്‍ ബയോഡാറ്റ, യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും സഹിതം ഒക്ടോബര്‍ നാലിന് രാവിലെ 10 മണിക്ക് ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ നടക്കുന്ന ഇന്റര്‍വ്യൂവിന് ഹാജരാകണം. ഫോണ്‍: 0495 2371451.

ദിശ യോഗം 29ന്

ഡിസ്ട്രിക്ട് ഡെവലപ്‌മെന്റ് കോര്‍ഡിനേഷന്‍ ആന്‍ഡ് മോണിറ്ററിങ് (ദിശ) യുടെ രണ്ടാംപാദ യോഗം സെപ്തംബര്‍ 29നു രാവിലെ 11ന് ഗൂഗിൾ  മീറ്റിലൂടെ ചേരും.

സീറ്റ് ഒഴിവ്

തോട്ടടയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്ലൂം ടെക്നോളജിയുടെ കീഴിലെ കോളേജ് ഫോര്‍ കോസ്റ്റ്യും ആന്റ് ഫാഷന്‍ ഡിസൈനിങ് കോളേജില്‍ ബി എസ് സി കോസ്റ്റ്യും ആന്റ് ഫാഷന്‍ ഡിസൈനിങ് കോഴ്സില്‍ സീറ്റ് ഒഴിവുണ്ട്. താല്‍പര്യമുള്ളവര്‍ സെപ്റ്റംബർ 30നകം അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കോളേജില്‍ നേരിട്ട് ഹാജരാകണം. ഇതുവരെ കണ്ണൂര്‍ യൂണിവേഴ്സിറ്റിയില്‍ ബിരുദ കോഴ്സുകള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാത്തവര്‍ക്കും പുതുതായി രജിസ്റ്റര്‍ ചെയ്തശേഷം സ്പോട്ട് അഡ്മിഷന്‍ ഉപയോഗപ്പെടുത്താം. വിശദ വിവരങ്ങള്‍ www.admission.kannuruniversity.ac.in ല്‍ ലഭിക്കും. ഫോണ്‍ 0497 2835390, 8281574390. വെബ്സൈറ്റ്: www.iihtkannur.ac.in.

മത്സര പരീക്ഷാ പരിശീലനം

തലശ്ശേരി ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ പട്ടികവര്‍ഗ വിഭാഗത്തില്‍പെട്ട ഉദ്യോഗാര്‍ഥികള്‍ക്കായി 30 ദിവസത്തെ സൗജന്യ മത്സര പരീക്ഷാ പരിശീലനം സംഘടിപ്പിക്കുന്നു. പത്താം ക്ലാസും അതിനുമുകളിലും യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് പങ്കെടുക്കാം. താല്‍പര്യമുള്ളവര്‍ ഒക്ടോബര്‍ 15നകം തലശ്ശേരി ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ നേരിട്ട് ഹാജരായി അപേക്ഷ സമപ്പിക്കണം. അപേക്ഷയുടെ മാതൃക തലശ്ശേരി ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ ലഭിക്കും. തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് സ്‌റ്റൈപന്റ് നല്‍കും. ഫോണ്‍: 0490 2327923.

ഡിപ്ലോമ കോഴ്സുകളില്‍ സീറ്റ് ഒഴിവ്

കെല്‍ട്രോണിന്റെ തലശ്ശേരി നോളജ് സെന്ററില്‍ മള്‍ട്ടിമീഡിയ ആനിമേഷന്റെ ഒരു വര്‍ഷത്തെ അഡ്വാന്‍സ്ഡ് ഡിപ്ലോമ കോഴ്സുകളില്‍ സീറ്റ് ഒഴിവുണ്ട്. താല്‍പര്യമുള്ളവര്‍ കെല്‍ട്രോണ്‍ നോളഡ് സെന്ററുമായി ബന്ധപ്പെടുക. ഫോണ്‍: 0490 2321888, 9400096100.

റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

ജില്ലയില്‍ ടൂറിസം വകുപ്പില്‍ ചൗഫര്‍ ഗ്രേഡ് 2 (ഡ്രൈവര്‍) തസ്തികയിലേക്ക് (367/2021) 2022 സെപ്റ്റംബര്‍ അഞ്ചിന് നടത്തിയ ഒ എം ആര്‍ പരീക്ഷയുടെയും 2023 ജൂലൈ 20, 21 തീയതികളില്‍ നടത്തിയ പ്രാക്ടിക്കല്‍ ടെസ്റ്റിന്റെയും അടിസ്ഥാനത്തില്‍ തയ്യാറാക്കിയ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചതായി ജില്ലാ പി എസ് സി ഓഫീസര്‍ അറിയിച്ചു.

ക്വട്ടേഷന്‍

കണ്ണൂര്‍ ഗവ. എഞ്ചിനീയറിങ് കോളേജിലെ സിവില്‍ എഞ്ചിനീയറിങ് ഡിപ്പാര്‍ട്ട്മെന്റിലെ ജിയോ ടെക്നിക്കല്‍ ലാബിലേക്ക് ത്രീ ഫേസ് ഫോര്‍ വയര്‍ സര്‍ക്യൂട്ട് (എര്‍ത്ത് വയര്‍ ഉള്‍പ്പെടെ) സ്ഥാപിക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ഒക്ടോബര്‍ മൂന്നിന് ഉച്ചക്ക് 12.30 വരെ സ്വീകരിക്കും. ഫോണ്‍: 0497 2780226.

പയ്യന്നൂര്‍ റസിഡന്‍ഷ്യല്‍ വനിതാ പോളിടെക്നിക് കോളേജിലേക്ക് വാട്ടര്‍ ഡിസ്പെന്‍സേര്‍സ് വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ഒക്ടോബര്‍ 10ന് ഉച്ചക്ക് രണ്ട് മണി വരെ സ്വീകരിക്കും.

ലേലം

പൊതുമരാമത്ത് വകുപ്പ് പ്രത്യേക കെട്ടിടഭാഗം കണ്ണൂര്‍ അസിസ്റ്റന്റ് എഞ്ചിനീയറുടെ കാര്യാലയത്തിന് കീഴില്‍ വരുന്ന പി ഡബ്ല്യു ഡി കോമ്പൗണ്ടിലും പമ്പ് ഹൗസിന് സമീപത്തും മുറിച്ചിട്ട വിറക് തടികള്‍ ഒക്ടോബര്‍ മൂന്നിനു രാവിലെ 11ന് കണ്ണൂര്‍ ഓഫീസില്‍ ലേലം ചെയ്യും.

error: Content is protected !!