കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

ജേർണലിസം അധ്യാപകൻ

കണ്ണൂർ സർവകലാശാല സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിൽ മണിക്കൂർ വേതന അടിസ്ഥാനത്തിൽ ജേർണലിസം അധ്യാപകരെ നിയമിക്കുന്നു. ജേർണലിസത്തിൽ 55% മാർക്കിൽ കുറയാതെയുള്ള മാസ്റ്റർ ബിരുദമാണ് യോഗ്യത. നെറ്റ് / പ്രവൃത്തി പരിചയം ഉള്ളവർക്ക് മുൻഗണന. യോഗ്യരായ ഉദ്യോഗാർത്ഥികൾ സെപ്റ്റംബർ 29 ന് രാവിലെ 11 മണിക്ക് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം പഠനവകുപ്പിൽ എത്തണം. ഫോൺ : 9961936451

പരീക്ഷാ കേന്ദ്രത്തിൽ മാറ്റം

സെപ്റ്റംബർ 30 ന് നടക്കുന്ന കണ്ണൂർ സർവകലാശാലയുടെ ഒന്നും രണ്ടും സെമസ്റ്റർ ബി ടെക് (സപ്ലിമെന്ററി- മേഴ്‌സി ചാൻസ്- പാർട്ട് ടൈം ഉൾപ്പെടെ) നവംബർ 2022 പരീക്ഷകൾക്ക്, വിദ്യാർഥികൾ കണ്ണൂർ ഗവ. എൻജിനീയറിങ് കോളേജിൽ ഹാജരാകണം. പരീക്ഷാ സമയത്തിൽ മാറ്റമില്ല. സെപ്റ്റംബർ  30 ന് നടക്കുന്ന പരീക്ഷകൾക്ക് മാത്രമാണ് നിലവിൽ  മാറ്റം ബാധകമാകുന്നത്.

പരീക്ഷാഫലം

അഫിലിയേറ്റഡ് കോളേജുകളിലെയും സെന്ററുകളിലെയും ഒന്നാം സെമസ്റ്റർ എം ബി എ ഡിഗ്രി (റെഗുലർ/ സപ്ലിമെന്ററി) ഒക്ടോബർ 2022  പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. പുനർ മൂല്യനിർണയം, സൂക്ഷ്മ പരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്ക് 10-10-2023 വരെ ഓൺലൈനായി അപേക്ഷിക്കാം.

പുനർമൂല്യനിർണ്ണയഫലം

അഫിലിയേറ്റഡ് കോളേജുകളിലെ നാലാം സെമസ്റ്റർ എം എസ് സി, ഏപ്രിൽ 2023  പരീക്ഷകളുടെ പുനർമൂല്യനിർണ്ണയഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

സീറ്റൊഴിവ്

പയ്യന്നൂർ സ്വാമി ആനന്ദതീർത്ഥ ക്യാമ്പസിൽ എം എസ് സി ഫിസിക്സ് (അഡ്വാൻസ്ഡ് മെറ്റീരിയൽസ്) പ്രോഗ്രാമിന് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം 29/09/2023 ന് രാവിലെ 10.30 ന് പഠനവകുപ്പിൽ എത്തിച്ചേരേണ്ടതാണ്. ഫോൺ: 9447458499

error: Content is protected !!