വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

ഓണാഘോഷം: സമാപന സമ്മേളനം ശനിയാഴ്ച

കേരള ടൂറിസം വകുപ്പും ഡിടിപിസിയും സംഘടിപ്പിച്ച ഓണാഘോഷ പരിപാടികളുടെ സമാപനം സെപ്റ്റംബർ രണ്ട് ശനിയാഴ്ച നടക്കും.

കൂടിക്കാഴ്ച നാലിന്

കതിരൂർ ജി വി എച്ച് എസ് എസ് വി എച്ച് എസ് ഇ വിഭാഗത്തിൽ ഒഴിവുള്ള വൊക്കേഷണൽ ടീച്ചർ ഇൻ ഡി എൻ എച്ചിൽ താൽക്കാലിക അധ്യാപകരെ നിയമിക്കുന്നു. ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ് എഞ്ചിനീയറിങ് ബിരുദമാണ് യോഗ്യത. താൽപര്യമുള്ളവർ സെപ്റ്റംബർ നാലിന്  രാവിലെ 10 മണിക്ക് സ്‌കൂളിൽ കൂടിക്കാഴ്ചക്ക് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകുക. ഫോൺ: 7510153050,  9947085920.

ട്രേഡ്‌സ്മാൻ: അപേക്ഷ ക്ഷണിച്ചു

കണ്ണൂർ ഗവ. എഞ്ചിനീയറിങ് കോളേജിൽ സിവിൽ എഞ്ചിനീയറിങ് വിഭാഗത്തിൽ ട്രേഡ്‌സ്മാൻ തസ്തികയിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യതയുള്ള ഉദ്യോഗാർഥികൾ അസ്സൽ പ്രമാണങ്ങളുമായി സെപ്റ്റംബർ അഞ്ചിന് രാവിലെ 10 മണിക്ക് സ്ഥാപനത്തിൽ നേരിട്ട് ഹാജരാകണം.  കൂടുതൽ വിവരങ്ങൾ www.gcek.ac.in ൽ ലഭിക്കും. ഫോൺ: 0497 2780227.

റൂഡ്‌സെറ്റ് ബാങ്ക് വായ്പാ മേള

റൂഡ്‌സെറ്റ് ഇൻസ്റ്റിറ്റ്യൂട്ട്, കനറാ ബാങ്ക്, റുഡ്‌സെറ്റ് ഇൻസ്റ്റിറ്റ്യൂട്ട് പൂർവ വിദ്യാർഥി സംഘടനയായ ആർട്ടെ, ജില്ലാ വ്യവസായ കേന്ദ്രം എന്നിവ ചേർന്ന് സെപ്റ്റംബർ അഞ്ച് ചൊവ്വാഴ്ച രാവിലെ 10.30 മുതൽ റുഡ്‌സെറ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ വായ്പാ മേള സംഘടിപ്പിക്കുന്നു. സംരംഭകത്വ വായ്പ, ഭവന, കാർഷിക  വായ്പകൾ എന്നിവയ്ക്ക് നിബന്ധനകൾക്ക് വിധേയമായി സമ്മതപത്രം നൽകുകയും ശാഖകൾ വഴി വായ്പ ലഭ്യമാക്കുകയും ചെയ്യും. കനറാ ബാങ്ക് ഉദ്യോഗസ്ഥർ വിവിധ  വായ്പകൾ വിശദീകരിക്കും. ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ എ എസ് ഷിറാസ് വിവിധ സബ്സിഡി പദ്ധതികളെക്കുറിച്ച് സംസാരിക്കും. കനറാ ബാങ്ക് റീജിയണൽ മാനേജർ എ യു രാജേഷ് മുഖ്യാതിഥിയാകും. വായ്പ മേളയിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ 9947802434 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് റൂഡ്‌സെറ്റ് അധികൃതർ അറിയിച്ചു.

സീറ്റൊഴിവ്

ചൊക്ലിയിലെ തലശ്ശേരി ഗവ. കോളേജിൽ ബി എ ഹിസ്റ്ററി, ബി കോം, ബി സി എ കോഴ്‌സുകളിൽ പി ഡബ്ല്യു ഡി വിഭാഗത്തിലും ബി കോം കോഴ്‌സിൽ ഇ ഡബ്ല്യു എസ് വിഭാഗത്തിലും സീറ്റൊഴിവ്.  അർഹരായ വിദ്യാർഥികൾ സെപ്റ്റംബർ രണ്ടിന് വൈകിട്ട് അഞ്ച് മണിക്കകം കോളേജിൽ അപേക്ഷ സമർപ്പിക്കണം.  ഫോൺ: 0490 2966800, 9188900210.

ലേലം

കോടതി കുടിശ്ശിക ഈടാക്കുന്നതിനായി ജപ്തി ചെയ്ത എരുവേശ്ശി അംശം ദേശം റി സ നമ്പർ 4/1877ൽ പെട്ട 0.0405 ഹെക്ടർ സ്ഥലം സെപ്റ്റംബർ അഞ്ചിന് രാവിലെ 11.30ന് എരുവേശ്ശി വില്ലേജ് ഓഫീസിൽ ലേലം ചെയ്യും.  കൂടുതൽ വിവരങ്ങൾ  എരുവേശ്ശി വില്ലേജ് ഓഫീസിലും തളിപ്പറമ്പ് താലൂക്ക് ഓഫീസിലും ലഭിക്കും.
കണ്ണൂർ കെ എസ് ആർ ടി സി യൂണിറ്റിലെ ബസുകളിൽ നിന്നും കളഞ്ഞുകിട്ടിയ സാധനങ്ങൾ സെപ്റ്റംബർ അഞ്ചിന് രാവിലെ 11 മണിക്ക് കെ എസ് ആർ ടി സി ഡിപ്പോ പരിസരത്ത് ലേലം ചെയ്യും.

കാവൽ പ്ലസ് പദ്ധതി: രണ്ട് ഒഴിവുകൾ

വനിതാ ശിശു വികസന വകുപ്പ്, മിഷൻ വാത്സല്യ, ജില്ല ശിശു സംരക്ഷണ യൂണിറ്റ് കണ്ണൂർ , മാനുഷ സ്‌കൂൾ ഓഫ് സോഷ്യൽ റിസർച്ച് ആൻഡ് എച്ച്ആർഡി എന്നിവയുടെ ആഭിമുഖ്യത്തിൽ കണ്ണൂർ ജില്ലയിൽ പ്രവർത്തിച്ചു വരുന്ന ‘കാവൽ പ്ലസ്’ പദ്ധതിയിൽ നിയമനം നടത്തുന്നു. സർക്കാർ അംഗീകൃത യൂനിവേഴ്‌സിറ്റികളിൽ നിന്നും  സോഷ്യൽ വർക്കിൽ ബിരുദാനന്തര ബിരുദമുള്ളതും കുറഞ്ഞത് ഒരു വർഷത്തെ കുട്ടികളുടെ മേഖലയിലുള്ള പ്രവർത്തി പരിചയവുമുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. കേസ് വർക്കർ തസ്തികയിൽ രണ്ട് ഒഴിവുകൾ. ഒന്ന് വനിതകൾക്ക് മാത്രം.
ശമ്പളം: 22,000 രൂപ പ്രതിമാസം. വിശദമായ ബയോഡേറ്റ താഴെ  കൊടുത്തിരിക്കുന്ന മെയിൽ ഐഡിയിലേക്ക് അയക്കുക.  hrdmanusha@gmail.com
അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തിയതി സെപ്റ്റംബർ നാല്. ഇന്റർവ്യൂ, എഴുത്തുപരീക്ഷ മുഖേനയാണ് നിയമനം. വിശദവിവരങ്ങൾക്ക് ബന്ധപ്പെടുക: 0495-2375421

സീറ്റൊഴിവ്

ഉദുമ ഗവ ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ ബി.എ ഇംഗ്ലീഷിന് എസ്.സി, എസ്.ടി, മുന്നോക്കക്കാരിൽ പിന്നോക്കം നിൽക്കുന്നവർ  എന്നീ സീറ്റുകളിൽ ഒഴിവുണ്ട്. അർഹരായ വിദ്യാർത്ഥികൾ കണ്ണൂർ യൂണിവേഴ്‌സിറ്റി ഓൺലൈൻ അപേക്ഷയുടെ പകർപ്പ്, അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം സെപ്റ്റംബർ അഞ്ചിന്  കോളേജിൽ നേരിട്ട് ഹാജരാകേണ്ടതാണ്. ഫോൺ: 9446150881

സാധ്യതാ പട്ടിക പ്രസിദ്ധീകരിച്ചു

ആരോഗ്യ വകുപ്പിൽ കാറ്റഗറി നമ്പർ 623/2022 സ്റ്റാഫ് നഴ്‌സ് ഗ്രേഡ് രണ്ട് (ആദ്യ എൻസിഎ-എച്ച്എൻ) തസ്തികയിലേക്ക് 2023 മെയ് നാലിന് നടത്തിയ ഒഎംആർ ടെസ്റ്റിന്റെ അടിസ്ഥാനത്തിൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെടാൻ സാധ്യതയുള്ളവരുടെ പട്ടിക കെപിഎസ്‌സി പ്രസിദ്ധീകരിച്ചു. മെയിൻ ലിസ്റ്റിൽ 10 പേർ ഉൾപ്പെട്ടിട്ടുണ്ട്.

പശുവളർത്തൽ പരിശീലനം

കണ്ണൂർ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ പശു വളർത്തൽ എന്ന വിഷയത്തിൽ സെപ്റ്റംബർ 11, 12 തീയതികളിൽ പരിശീലനം നൽകുന്നു. പങ്കെടുക്കാൻ താൽപര്യമുള്ള കണ്ണൂർ, കാസർകോട്, കോഴിക്കോട് ജില്ലകളിലെ കർഷകർ സെപ്റ്റംബർ എട്ടിന് മുമ്പായി പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 0497 2763473.

വാഹന വായ്പക്ക് അപേക്ഷ ക്ഷണിച്ചു

സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷൻ നടപ്പാക്കുന്ന വാഹന വായ്പാ പദ്ധതിക്ക് കീഴിൽ വായ്പ അനുവദിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഓട്ടോറിക്ഷ മുതൽ ടാക്‌സി  കാർ/ഗുഡ്‌സ് കാരിയർ ഉൾപ്പടെ കമേഴ്‌സ്യൽ വാഹനങ്ങൾക്ക് വായ്പ അനുവദിക്കും. ജില്ലയിലെ തൊഴിൽ രഹിതരായ പട്ടികജാതി പട്ടികവർഗത്തിൽപ്പെട്ട യുവതീ-യുവാക്കൾക്ക് അപേക്ഷിക്കാം. പരമാവധി 10 ലക്ഷം രൂപയാണ് വായ്പ.
അപേക്ഷകർ 18നും 55 നും ഇടയിൽ പ്രായമുള്ളവരായിരിക്കണം. അപേക്ഷകന് വാഹനം ഓടിക്കാനുള്ള ലൈസൻസുണ്ടാകണം. അഞ്ച് ലക്ഷം രൂപ വരെ ഏഴ് ശതമാനവും അതിന് മുകളിൽ എട്ട് ശതമാനവുമാണ് പലിശ നിരക്ക്. വായ്പാതുക 60 തുല്യ മാസ ഗഡുക്കളായി തിരിച്ചടക്കണം. ഇ-ഓട്ടോ വാങ്ങുന്നതിന് പ്രത്യേക വായ്പ നൽകും.
തുകക്ക് കോർപ്പറേഷന്റെ നിബന്ധനകൾക്കനുസരിച്ച് ആവശ്യമായ ഉദ്യോഗസ്ഥ ജാമ്യമോ വസ്തു ജാമ്യമോ  ഹാജരാക്കണം. അപേക്ഷ ഫോറത്തിനും വിശദ വിവരങ്ങൾക്കും കോർപ്പറേഷന്റെ ജില്ലാ ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 0497 2705036, 9400068513.

error: Content is protected !!