റുഡ്സെറ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ ബാങ്ക് വായ്പാ മേള സംഘടിപ്പിച്ചു

റുഡ്സെറ്റ് ഇൻസ്റ്റിറ്റ്യൂട്ട്, കാനാറാ ബാങ്ക്, റുഡ്സെറ്റ് ഇൻസ്റ്റിറ്റ്യൂട്ട് പൂർവ്വ വിദ്യാർത്ഥി സംഘടനയായ ആർട്ടെ, ജില്ലാ വ്യവസായ കേന്ദ്രം എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ റുഡ്സെറ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ  വായ്പാ മേള സംഘടിപ്പിച്ചു. മേളയുടെ ഉദ്ഘാടനം  കനാറാ ബാങ്ക് കണ്ണൂർ റീജിയണൽ മാനേജർ രാജേഷ് എ.യു നിർവ്വഹിച്ചു. സംരംഭകത്വ വായ്പ, ഭവന , കാർഷിക  വായ്പകൾ തുടങ്ങി വിവിധ വായ്പകൾകൾക്ക് അന്വേഷണങ്ങൾ ഉണ്ടായി.  മേളയിൽ 100 ൽ പരം പേർ പങ്കെടുത്തു. മൂന്ന് കോടി രൂപയുടെ വിവിധ വായ്പകൾക്ക് പ്രാഥമിക അനുമതി കൊടുത്തു. റുഡ്സെറ്റ് ഡയറക്ടർ ജയചന്ദ്രൻ സി.വിയുടെ അദ്ധ്യക്ഷത വഹിച്ചു.

കനറാബാങ്ക് ഡിവിഷണൽ മാനേജർ ജെ ആർ. അനിൽകുമാർ , സീനിയർ മാനേജർ അരുൺ എന്നിവർ വിവിധ വായ്പകളെക്കുറിച്ച് വിശദീകരിച്ചു. ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ എ.എസ്. സിറാസ് വിവിധ സബ്സിഡി പദ്ധതികളെക്കുറിച്ച് സംസാരിച്ചു. ചടങ്ങിൽ കെ.പി.രവീന്ദ്രൻ , സീനിയർ പരിശീലകൻ അഭിലാഷ്. എൻ മുതലായവർ ആശംസ പറഞ്ഞു. ആർട്ടെ പ്രസിഡണ്ട് എം.ഷബാന സ്വാഗതവും റോഷ്ണി സി. നന്ദിയും പറഞ്ഞു.

error: Content is protected !!