കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ 

പിഎച്ച്ഡി രജിസ്‌ട്രേഷൻ; തീയതി നീട്ടി

കണ്ണൂർ സർവകലാശാലയുടെ വിവിധ പഠനവകുപ്പുകളിലും അംഗീകൃത ഗവേഷണ കേന്ദ്രങ്ങളിലും 2023 – 24 വർഷത്തെ പിഎച്ച്ഡി പ്രവേശനത്തിനായി അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി സെപ്തംബർ 8 വെള്ളിയാഴ്ച വരെ നീട്ടി. കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാണ്.

അഫിലിയേറ്റഡ് കോളേജുകളിലെ പി ജി പ്രോഗ്രാമുകളുടെ പ്രവേശനത്തിനുള്ള സ്പോട്ട് അഡ്‌മിഷൻ

ഗവൺമെന്റ്/എയ്ഡഡ് കോളേജുകളിലെ പി ജി പ്രോഗ്രാമുകളിൽ എസ് സി /എസ് ടി ഉൾപ്പെടെയുള്ള എല്ലാ ഒഴിവുകളിലേക്കും 11/09/2023  മുതൽ 12/09/2023  വരെ സ്പോട്ട് അഡ്മിഷൻ നടത്തുന്നതാണ്. പങ്കെടുക്കുന്നവർ 05/09/2023  മുതൽ 07/09/2023  വരെ അതാത് കോളേജുകളിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്.

സെൽഫ് ഫൈനാൻസിങ്ങ് കോളേജുകളിലെ എസ് സി / എസ് ടി ഉൾപ്പെടെയുള്ള ഒഴിവുകളിലേക്ക് 18/09/2023 മുതൽ 19/09/2023 വരെ സ്പോട്ട് അഡ്മിഷൻ നടത്തുന്നതാണ്. പങ്കെടുക്കുന്നവർ 13/09/2023 മുതൽ 14/09/2023 വരെ അതാത് കോളേജുകളിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്. വേക്കൻസി ലിസ്റ്റ് സർവകലാശാല വെബ്‌സൈറ്റിൽ നൽകുന്നതായിരിക്കും.

ഹെൽപ്പ് ലൈൻ നമ്പർ: 0497 2715261, 0497 2715284, 7356948230

ഇ-മെയിൽ ഐഡി : pgsws@kannuruniv.ac.in

വെബ്സൈറ്റ് : www.admission.kannuruniversity.ac.in

ടൈംടേബിൾ

നാല്, അഞ്ച് സെമസ്റ്റർ ബി ടെക് (സപ്ലിമെന്ററി-മേഴ്‌സി ചാൻസ് -2007 മുതൽ 2014 അഡ്മിഷൻ വരെ -പാർട്ട് ടൈം ഉൾപ്പെടെ) പരീക്ഷകളുടെ ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു.

error: Content is protected !!