കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

 ഹാൾടിക്കറ്റ്

സർവകലാശാലയുടെ കൊമേഴ്‌സ് & ബിസിനസ്സ് സ്റ്റഡീസ്  പഠനവകുപ്പിലെ രണ്ടാം സെമസ്റ്റർ എം കോം (5 ഇയർ ഇന്റഗ്രേറ്റഡ്) ഡിഗ്രി (സി ബി സി എസ് എസ് – റെഗുലർ – 2022 അഡ്മിഷൻ) മെയ് 2023 പരീക്ഷയുടെ ഹാൾടിക്കറ്റ് (പ്രൊവിഷണൽ), നോമിനൽ റോൾ എന്നിവ സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.

പുനർ മൂല്യനിർണ്ണയ ഫലം

അഫിലിയേറ്റഡ് കോളേജുകളിലെയും സെന്ററുകളിലെയും മൂന്നാം സെമസ്റ്റർ ബി എഡ് ഡിഗ്രി (നവംബർ 2022) പരീക്ഷയുടെ പുനർമൂല്യനിർണ്ണയ ഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

സീറ്റൊഴിവ്

  • കണ്ണൂർ സർവകലാശാല മാനന്തവാടി കാമ്പസിൽ എം എ ട്രൈബൽ ആൻഡ് റൂറൽ സ്റ്റഡീസ് പ്രോഗ്രാമിന് ഒ ബി സി – മുസ്ലിം വിഭാഗത്തിൽ ഒരു സീറ്റ് ഒഴിവുണ്ട്.  ഏതെങ്കിലും വിഷയത്തിൽ  45 ശതമാനത്തിൽ കുറയാതെയുള്ള  ബിരുദമാണ് യോഗ്യത. താല്പര്യമുള്ളവർ സെപ്റ്റംബർ 4 ന് (തിങ്കളാഴ്ച) രാവിലെ  10:30ന് അസ്സൽ സർട്ടിഫിക്കറ്റുകളുമായി മാനന്തവാടി കാമ്പസ്സിൽ എത്തണം. ഫോൺ : 9400582022

  • പാലയാട് ഡോ. ജാനകി അമ്മാൾ ക്യാമ്പസിലെ സ്കൂൾ ഓഫ് ലീഗൽ  സ്റ്റഡീസ് എൽ എൽ എം  പ്രോഗ്രാമിന് എസ് സി, എസ് ടി വിഭാഗത്തിൽ (എസ് സി -2, എസ് ടി -1) സീറ്റുകൾ ഒഴിവുണ്ട്. 45 ശതമാനം മാർക്കോടുകൂടിയ നിയമ ബിരുദമാണ്  യോഗ്യത. അഭിമുഖം സെപ്‌റ്റംബർ  5 ന്  രാവിലെ  10:30ന്. ഫോൺ : 0490-2347210

  • പാലയാട്  ഡോ . ജാനകി അമ്മാൾ ക്യാമ്പസിലെ  സ്കൂൾ ഓഫ് ലീഗൽ  സ്റ്റഡീസിൽ ബി എ എൽ എൽ ബി പ്രോഗ്രാമിന് എസ് ടി വിഭാഗത്തിൽ 2 സീറ്റുകൾ ഒഴിവുണ്ട്. 40 ശതമാനം മാർക്കോടുകൂടി പ്ലസ്ടു (തത്തുല്യം) പാസായിരിക്കണം. അഭിമുഖം സെപ്‌റ്റംബർ 5 ന്  രാവിലെ 10:30ന്. ഫോൺ- 0490-2347210

You may have missed

error: Content is protected !!